എസ്ബിഐയില്‍ ഇന്ന് പണിമുടക്ക്. ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എഐബിഇഎ) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്ബിഐയില്‍ ബാങ്കിങ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള എംപിഎസ്എഫ് വില്പന-വിപണന പദ്ധതി പിന്‍വലിക്കുക, ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുക,...
ഒറ്റപ്പാലത്തെ എയ്ഡഡ് സ്കൂളിലെ നാലു ആണ്‍കുട്ടികളെ കാണാതായി. വീട്ടില്‍ നിന്ന് ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ കാര്യം സ്ഥിരീകരിച്ചത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികള്‍ ട്രെയിന്‍...
അപകടഭീഷണിയുയർത്തി കൊച്ചി നഗരത്തിൽ തൂങ്ങിക്കിടക്കുന്ന എല്ലാ കേബിളുകളും ഉടനടി മുറിച്ചു മാറ്റാൻ ഹൈക്കോടതി കോർപറേഷനു നിർദേശം നൽകി. നഗരത്തിലുള്ള കേബിളുകൾ 10 ദിവസത്തിനുള്ളിൽ ടാഗ് ചെയ്യാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. 11ാം ദിവസം മുതൽ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഏജൻറുമാർ തട്ടിപ്പ് നടത്തി. തട്ടിപ്പിന് പിന്നിൽ സംഘടിതമായ ശ്രമുണ്ട്. ഇതുവരെ രണ്ട് വർഷം പുറകോട്ടുള്ള ഫയലുകൾ പരിശോധിച്ചു. കൂടുതൽ കാലം പുറകോട്ട്...
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്ന മാനദണ്ഡം സംസ്ഥാനത്ത് നടപ്പാക്കുക കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ആറ് വയസ്സ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസ്സിൽ പ്രവേശനം നൽകാവൂ എന്ന ചട്ടം കര്‍ശനമായി...
പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്കാസിന്റെ വീട്ടിലും ഓഫിസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഹവാല ഇടപാടിനെക്കുറിച്ചു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന്, ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണു. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി 320 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,440 രൂപയാണ് ഒരു...
സംസ്ഥാന യുവജന കമ്മീഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ല. ഇക്കാര്യം അറിയിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു. സംസ്ഥാന സർക്കാറിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 18 ലക്ഷം...
കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ രംഗത്തിറക്കും. തകരാറിലായ പമ്പുകളിൽ ഒരെണ്ണം രണ്ട് ദിവസത്തിനകം പ്രവർത്തന സജ്ജമാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. കുടിവെള്ള വിതരണം കാര്യക്ഷമം അല്ലെന്നാരോപിച്ച് പ്രതിഷേധത്തിന് ഒരുങ്ങുകയാണ്...
ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദ്ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വ്യാജരേകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി വിജിലൻസ്. ഏജന്റുമാർ മുഖേനെയാണ് വ്യാജ രേഖകൾ ഹാജരാക്കി പണം തട്ടുന്നത്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷൻ സിഎംആർഡിഎഫ് എന്ന...
പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി സർക്കാർ. സാധ്യത പട്ടികയിലുള്ള എട്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരോട് താൽപര്യപത്രം നൽകാൻ പൊലീസ് ആസ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടു. ജൂണ്‍ 30ന് അനിൽകാന്ത് ഒഴിയുന്നതിനെ തുടർന്നാണ്...
പ്രീ പ്രൈമറി, പ്രൈമറി സ്കൂൾ ഘട്ടത്തിൽ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി. ശിവൻ കുട്ടി. പായിപ്ര ഗവ. യുപി സ്കൂളിന്റെ 77ാം വാർഷികം-ചിലമ്പിന്റെയും അന്താരാഷ്ട്ര മാതൃകാ പ്രീ സ്കൂളിന്റെയും പാർക്കിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം....
സിനിമ താരവും ടെലിവിഷൻ അവതാരകയും മിമിക്രി ആർട്ടിസ്റ്റുമായ സുബി സുരേഷ് (41) അന്തരിച്ചു. രാവിലെ 9.35ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ...
ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. മാർച്ച് നാലിലേക്കാണ് പരീക്ഷകൾ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. എസ്എസ്എൽസി...
ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് ഉത്തരവുകൾ പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങൾ. സാധാരണക്കാർക്ക് മനസിലാകാത്ത നിയമസംഹിതകൾ. കോടതി വിധിന്യായങ്ങൾ വായിച്ചുമനസിലാക്കിയെടുക്കാൻ സാധാരണക്കാരന്...
ലോകത്ത് കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുകയാണെന്നാണ് ഓരോ ദിവസവും കഴിയുമ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. ഇതില്‍ ഏറ്റവും ഒടുവിലായി വന്ന പഠനം ലോകത്ത് 100 കോടിയോളം ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത്...
സംസ്ഥാനത്ത് സ്വർണവില ഇന്നും ഇടിഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ ഇടിഞ്ഞിരുന്നു. ഇന്നും സ്വർണവില 80 രൂപയോളം കുറഞ്ഞിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,600 രൂപയാണ് ഒരു...
ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും ഇനി സ്മാർട്ടാകും. ഡ്രൈവിങ്ങിങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി....
മുരളിയുടെ പ്രതിമാനിര്‍മാണവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് കേരള സംഗീത നാടക അക്കാദമി. വിവാദത്തില്‍ ശില്പി വില്‍സണ്‍ പൂക്കായി സമര്‍പ്പിച്ച നിവേദനം അംഗീകരിച്ച് മുന്‍കൂറായി നല്‍കിയിരുന്ന തുക സര്‍ക്കാര്‍ എഴുതിത്തള്ളിയ ഉത്തരവുമായി ബന്ധപ്പെട്ട് ചില പത്രങ്ങളിലും...
പാറശാല മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മൃഗങ്ങളേയും കോഴിയടക്കമുള്ളവയേയും പരിശോധിക്കാതെ കടത്തി വിടുന്നതായി വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ കോഴികളേയും പണവും കണ്ടെടുത്തു. മൃഗസംരക്ഷണ...
സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി, ട്രഷറി നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 10 ലക്ഷത്തിന് മുകളിലുള്ള ബില്‍ മാറാന്‍ ഇനിമുതല്‍ ധനവകുപ്പിന്റെ അനുമതി വേണം. നേരത്തെ ഈ പരിധി...
സംസ്ഥാന പൊലീസ് മേധാവി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. എസ്പിമാര് മുതല്‍ മുകളിലേട്ടുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കും. സംസ്ഥാനത്ത് ഗുണ്ട-പൊലീസ് ബന്ധം വിവാദമായ പശ്ചാത്തലത്തിലാണ് യോഗം. പൊലീസ്- ഗുണ്ടാ ബന്ധം, ജില്ലാ...
ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്ഷന് നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും ചേര്‍ന്ന് ജോയിന്റ് ഓപ്ഷന് നല്‍കാം. ഇതുസംബന്ധിച്ച് ഇപിഎഫ്ഒ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അനുവദിച്ച നാലുമാസ...
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ അടച്ചിടും. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് റൺവേ അടച്ചിടുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വിമാനത്താവളത്തിന്റെ റൺവേ അടച്ചിടുക. ഇതനുസരിച്ച് വിമാനങ്ങളുടെ...
സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് ഒരു സുപ്രധാന രേഖയാണ്. വലിയ തുക കൈമാറുന്നതിനും മറ്റും ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പാന്‍ കാര്‍ഡ് ചോദിക്കാറുണ്ട്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡ്...
ആർ എസ് പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബിജോണിനെ തെരഞ്ഞെടുത്തു. നിലവിലെ സംസ്ഥാന സെക്രട്ടറി എ എ അസീസ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ഷിബു ബേബിജോണ്‍ സെക്രട്ടറിയായത്. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്....
സംസ്ഥാനത്താദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന ബഹുമതി നേടി ആലപ്പുഴ ചേർത്തല പെരുമ്പളം സ്വദേശിനി സന്ധ്യ. പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന മേഖലയിലേക്ക് ഒരു വനിത കൂടി എത്തിയിരിക്കുകയാണ്.സംസ്ഥാനത്താദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന ബഹുമതി...
കെഎസ്ആര്‍ടിസി ശമ്പള വിവാദത്തില്‍ ഗതാഗതമന്ത്രിയെ പരിഹസിച്ച് സിഐടിയു. മന്ത്രി ആന്റണി രാജുവിനെയും കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനെയും വിക്രമാദിത്യനും വേതാളവുമായി ഉപമിച്ചായിരുന്നു പരിഹാസം. വേതാളത്തെ വിക്രമാദിത്യന് തോളത്തിട്ടതു പോലെ മന്ത്രി സിഎംഡിയെ ചുമക്കുകയാണെന്നാണ് കെഎസ്ആര്‍ടിഇഎ വര്‍ക്കിങ്...
തമിഴ്നാട് തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിക്കു നേരെ ലൈംഗിക അതിക്രമണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ഇരുപത്തിയെട്ടുകാരനായ ഇയാളെ ചെങ്കോട്ടയിൽ വച്ചാണ് പിടികൂടിയത്. ഇയാൾ തെങ്കാശിയിൽ പെയിന്റിങ് തൊഴിലാളിയായിരുന്നു. കൊല്ലം...
ഇസ്രയേലിൽ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കാൻ സംസ്ഥാന കൃഷി വകുപ്പ് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായ സംഭവം ഏറെ വിവാദമായിരുന്നു. കണ്ണൂർ സ്വദേശിയായ കർഷകൻ ബിജു കുര്യനെയാണ് കാണാതായത്. എന്നാൽ ഇപ്പോൾ...
കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ഇന്ന് ( ഞായറാഴ്ച) രാത്രി 8.30 വരെ 1.2 മുതല്‍ 1.6 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും...
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്ക്. ജൈവ വൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം നടക്കുന്ന കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് കറുപ്പ് ധരിക്കരുതെന്ന് കോളജ് അധികൃതര്‍ നിര്‍ദേശം...
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്നയുടെ തിരോധാനത്തിൽ സിബിഐ യ്ക്ക് നിർണായക മൊഴി. പോക്സോ കേസ് തടവുകാരനാണ് സിബിഐക്ക് മൊഴി നല്‍കിയിരിക്കുന്നത്. സഹതടവുകരാനായിരുന്ന മോഷണ കേസ് പ്രതിക്ക് ജസ്ന തിരോധാനത്തെക്കുറിച്ച്...
ആറന്മുളയില് പമ്പാനദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എബിന് മാത്യുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സഹോദരങ്ങളായ രണ്ടു പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മാരാമണ്‍ കണ്വെന്ഷന് കാണാനെത്തിയ ഇവര്‍ പമ്പാനദിയില്‍ പരപ്പുഴ കടവില്‍ കിളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. ഇന്നലെ...
ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷന് മുമ്പാകെ വൈദ്യുതിബോർഡ് സമർപ്പിച്ചു. അടുത്ത 4 വർഷത്തെക്കുള്ള നിരക്കാണ് ബോർഡ് സമർപ്പിച്ചത്. 2023–24 വർഷത്തേക്ക് യൂണിറ്റിന് 40 പൈസയും 2024–25ൽ 36 പൈസയും...
സംസ്ഥാന സർക്കാർ ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് നിർദേശം. യുട്യൂബ് ചാനൽ തുടങ്ങുന്നതും വിഡിയോകൾ അപ്ലോഡ് ചെയ്യുന്നതും സബ്സ്ക്രൈബേഴ്സിന്റെ അടിസ്ഥാനത്തിൽ പണം സമ്പാദിക്കുന്നതും ചട്ട വിരുദ്ധമാണ്. യുട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഫയർഫോഴ്സ്...
ആറന്മുളയിൽ പമ്പയാറ്റിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മാരാമൺ ഭാഗത്ത് പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ എബിൻ, മെറിൻ, മെസിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സഹോദരങ്ങളായ മെറിന്റെയും മെസിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. എബിന്...
യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന ഉത്തരവില്‍ കുരുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ഇതര വരുമാനമുണ്ടാക്കാനുള്ള ജോലി ചെയ്യരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറങ്ങിയത്. അതേസമയം സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് നിലവില്‍ യൂട്യൂബ് ചാനല്‍ നടത്തി അധികവരുമാനം...
രാജ്യവ്യാപകമായി 448 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. ഇന്ന് പുറപ്പെടാനിരുന്ന 97 ട്രെയിനുകള്‍ റദ്ദാക്കി. 12 ട്രെയിനുകള്‍ റീ ഷെഡ്യൂള്‍ ചെയ്യുകയും 19 സര്‍വീസുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. റെയില്‍വെ ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ്...
കളമശേരിയിൽ അനധികൃത ദത്ത് നൽകിയ കുഞ്ഞിൻ്റെ ദത്ത് നടപടികൾ നിർത്തിവച്ചു. കുഞ്ഞിനെ ഏറ്റെടുക്കാൻ സമയം നൽകണമെന്ന് യഥാർത്ഥ മാതാവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. സാഹചര്യങ്ങൾ കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ നൽകേണ്ടി വന്നതെന്നും അമ്മ സി.ഡബ്ല്യു.സിയെ...
രാജ്യത്തെ പത്തു അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും. കൊച്ചിയില്‍ കുണ്ടന്നൂര്‍ മുതല്‍ എം ജി റോഡ് വരെയുള്ള പ്രദേശത്തെയാണ് കേന്ദ്രം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതി...
സമൂഹമനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസ് അവസാന ഘട്ടത്തിലേക്ക്. ഈ മാസം 21 മുതൽ വാദം കേൾക്കൽ ആരംഭിക്കും. അടുത്ത മാസത്തിൽ വിധി പ്രസ്താവം ഉണ്ടാവാനാണ് സാധ്യത. കേസിൽ ശുഭാപ്തി വിശ്വാസം ഉണ്ടെന്നാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ...
അവയവമാറ്റത്തിനുള്ള പ്രായപരിധി ഒഴിവാക്കി കേന്ദ്രസർക്കാർ. മരണപ്പെട്ട ദാതാക്കളിൽ നിന്നുള്ള അവയവം ഇനി 65 വയസിനു മുകളിലുള്ളവർക്കും സ്വീകരിക്കാനാവും. ഇതുൾപ്പടെയുള്ള വ്യവസ്ഥകളിൽ ഇളവു വരുത്തി പുതിയ മാർഗരേഖ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. പ്രായമായവര്‍ക്കും വെയിറ്റിങ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍...
സംസ്ഥാനത്ത് 25 മുതൽ 27 വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പുതുക്കാടിനും തൃശൂരിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജനശതാബ്ദി ഉൾപ്പടെ നാലു ട്രെയിനുകൾ പൂർണമായും മൂന്നു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തിരുവനന്തപുരം-...
സ്കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് ശേഷമാണ് എല്ലാ പരീക്ഷകളും നടക്കുക. എസ്എസ്എല്‍സി, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ മാര്‍ച്ചില്‍...
സ്വകാര്യ ബസുകളിൽ ഫെബ്രുവരി 28നകം ക്യാമറകൾ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിർദേശം അപ്രായോഗികമെന്ന് ബസ് ഉടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ, റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് ക്യാമറ വാങ്ങി നൽകണം എന്നാണ് ബസുടമകളുടെ ആവശ്യം....
കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസിലെ മുഖ്യപ്രതി എ അനില്‍കുമാര്‍ പിടിയില്‍. തമിഴ്നാട് മധുരയിലെ ഒളിയിടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് അനില്‍ കുമാര്‍. കേസുമായി ബന്ധപ്പെട്ടുള്ള ആദ്യ അറസ്റ്റാണ്...
ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകള്‍ രണ്ടെണ്ണം പൂട്ടി. ഡല്‍ഹിയിലെയും മുംബൈയിലെയും ട്വിറ്റര്‍ ഓഫീസുകളാണ് പൂട്ടിയത്. ബംഗലൂരുവിലെ ഓഫീസ് തുടരുമെന്നും ട്വിറ്റര്‍ അധികൃതര്‍ സൂചിപ്പിച്ചു. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പൂട്ടിയ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ജീവനക്കാരോട്...
കെ എസ് ആർ ടി സിയിൽ ഗഡുക്കളായി ശമ്പളം നൽകാനുള്ള ഉത്തരവിനെതിരെ ഭരണാനുകൂല യൂണിയനുകളിൽ നിന്നുൾപ്പടെ പ്രതിഷേധം കനക്കുന്നതിനിടെ തീരുമാനത്തെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തി. ഗഡുക്കളായി ശമ്പളം വേണോ വേണ്ടയോ എന്ന് ജീവനക്കാർക്ക്...