Connect with us

Kerala

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ട്രഷറി നിയന്ത്രണം കടുപ്പിച്ചു

Published

on

സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി, ട്രഷറി നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.

10 ലക്ഷത്തിന് മുകളിലുള്ള ബില്‍ മാറാന്‍ ഇനിമുതല്‍ ധനവകുപ്പിന്റെ അനുമതി വേണം. നേരത്തെ ഈ പരിധി 25 ലക്ഷം ആയിരുന്നു.

25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാനായിരുന്നു ധനവകുപ്പിന്റെ അനുമതി വേണ്ടിയിരുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് പരിധി 25 ലക്ഷമാക്കി വെട്ടിച്ചുരുക്കിയത്. നേരത്തെ ഒരു കോടി രൂപ വരെയുള്ള ബില്ലുകള്‍ ധനവകുപ്പിന്റെ അനുമതിയില്ലാതെ തന്നെ അനുവദിച്ചിരുന്നു.

Advertisement
Continue Reading