കേരളം
ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ റദ്ദാക്കി; നിയന്ത്രണം 25 മുതൽ 27 വരെ
സംസ്ഥാനത്ത് 25 മുതൽ 27 വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പുതുക്കാടിനും തൃശൂരിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജനശതാബ്ദി ഉൾപ്പടെ നാലു ട്രെയിനുകൾ പൂർണമായും മൂന്നു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
തിരുവനന്തപുരം- കണ്ണൂർ ശതാബ്ദി എക്സ്പ്രസ്, എറണാകുളം- ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നിവ 26നും കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി 27നും പൂർണമായി റദ്ദാക്കി. 25നുള്ള ചെന്നൈ- തിരുവനന്തപുരം മെയിൽ തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
26ലെ തിരുവനന്തപുരം- ചെന്നൈ മെയിൽ രാത്രി 8.43നു തൃശൂരിൽ നിന്ന് യാത്ര തൊടുങ്ങും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് 26നു തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 26ലെ കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി മാത്രമേ കന്യാകുമാരിയിൽ നിന്ന് പുറപ്പെടുകയൊള്ളൂ.