കഴിഞ്ഞ തവണത്തെ പോലെ സി.പി.ഐയില്‍ നിന്ന് ഇത്തവണയും പുതുമുഖങ്ങള്‍ തന്നെ മന്ത്രിസഭയില്‍ എത്തിയേക്കും. നിലവിലെ മന്ത്രിമാരില്‍ ഇ. ചന്ദ്രശേഖരന് മാത്രമാണ് വീണ്ടും മത്സരിച്ചതും ജയിച്ചതും. ഇത്തവണയും എല്ലാവരും പുതുമുഖങ്ങളാവട്ടെ എന്ന അഭിപ്രായത്തിനാണ് മുന്‍ഗണന ലഭിക്കുന്നതെങ്കില്‍ ചന്ദ്രശേഖരന്...
സംസ്ഥാനത്ത് മെയ് 3 മുതല്‍ 7 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 30 – 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്....
പിണറായി മന്ത്രിസഭയുടെ രണ്ടാം വരവിൽ സി.പി.ഐ.എമ്മില്‍നിന്ന് എത്തുക പുതുമുഖനിരയെന്നു സൂചന. നിലവിലെ മന്ത്രിമാരില്‍ മേഴ്സിക്കുട്ടിയമ്മ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂവെങ്കിലും മറ്റുള്ളവരെല്ലാം പുതിയ മന്ത്രിസഭയില്‍ തുടരണമെന്നില്ല. എം.എം മണിക്കും ടി.പി രാമകൃഷ്ണനും ആരോഗ്യ പ്രശ്നങ്ങളുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടെ 13 അംഗങ്ങളാകും...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ഈ മാസം ഒന്‍പതാം തീയതി വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. പൊതുഗതാഗതത്തിന് തടസമുണ്ടാകില്ല. ഇത്തരമൊരു നിയന്ത്രണം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പാണ് നിര്‍ദ്ദേശിച്ചത്....
എല്‍ഡിഎഫ് സര്‍ക്കാരിന് ജനം നൽകിയത് നൂറില്‍ നൂറ് മാർക്ക് നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജയത്തിൽ എല്ലാവർക്കും അവകാശമുണ്ട്. കൂട്ടായ പ്രവർത്തനത്തിന്റെ ജയമാണിത്. ജനങ്ങൾക്ക് നൽകിയ ഉറപ്പ് തുടർന്നും പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മെയ്...
രാജ്യത്ത് പ്രതിദിന കോവിഡ് ബാധ രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,68,147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,00,732 പേര്‍ക്കാണ് രോഗ മുക്തി. 3,417 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ആകെ കോവിഡ്...
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ വീട്ടിലുള്ള അദ്ദേഹം, അല്പസമയത്തിനകം കുടുംബത്തോടപ്പം എയര്‍പോര്‍ട്ടിലേക്ക് തിരിക്കും. ആരോഗ്യ മന്ത്രി കെ കെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്തേക്ക് എത്തും. തിരുവനന്തപുരത്ത് പതിന്നൊരയോടെയാണ് പിണാറായി...
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ മുപ്പത്തിരണ്ട് ലക്ഷം...
മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച...
ചരിത്രവിജയം നേടിയ എൽഡിഎഫിനൊപ്പം നിയമസഭയിൽ ഇനി ഭരണബെഞ്ചിൽ പത്ത് വനിതകളുടെ കരുത്തുറ്റ നിര. മൽസരിച്ച 15 എൽഡിഎഫ് സ്ഥാനാർഥികളിൽ പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ചരിത്രം സൃഷ്ടിച്ചു. 2016ൽ...
സംസ്ഥാനത്ത് എല്‍ഡിഎഫ് വമ്പന്‍ വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജനവികാരം മാനിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പിന്തുണച്ചവർക്കും, പാർട്ടി പ്രവർത്തകർക്കും നന്ദി. മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത്...
കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും അസമിലും പശ്ചിമ ബംഗാളിലും പുതുച്ചേരിയിലും രാഷ്ട്രീയ ചിത്രം വ്യക്തമായി. ഭരണമാറ്റം ഉറപ്പിച്ച് തമിഴ്നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ മുന്നണിയുടെ തേരോട്ടമാണ് കണ്ടത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ...
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രണ്ട് സീറ്റില്‍ വിജയം നേടി സിപിഐ എം. ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച സിപിഐ എമ്മിന്റെ സ്ഥാനാര്‍ഥികളായ എം ചിന്നദുര, വി പി നാഗൈമാലി എന്നിവരാണ് ഉജ്വല വിജയം നേടിയത്....
തെരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണ്. ഇതിന്റെ നേരവകാശികൾ കേരളജനതയാണ്. നടന്നത് വലിയ രാഷ്ട്രീയ പോരാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്താണ് അത്ര വലിയ ഉറപ്പെന്ന് സംശയം പ്രകടിപ്പിച്ചവരോട് അന്ന് പറഞ്ഞത് ഞങ്ങൾ ജനങ്ങളേയും ജനങ്ങൾ ഞങ്ങളേയും വിശ്വസിക്കുന്നു...
കേരളാ നിയമസാഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുന്നു. എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ട്. നിലവില്‍ 94 ണണ്ഡലങ്ങളില് എല്‍ഡിഎഫ് ആണ് മുന്നില്‍ 43 ഇടങ്ങളില്‍ യുഡിഎഫും മൂന്ന് ഇടങ്ങളില്‍ എന്‍ഡിഎയും ആണ് മുന്നേറുന്നത്. ഫലസൂചനകളില്‍ എല്‍ഡിഎഫ് ഏറെ മുന്നിലാണ്....
ഇടുക്കിയില്‍ എല്‍ഡിഎഫിന് രണ്ടാമത്തെ വിജയം. ദേവികുളത്ത് എ രാജ വിജയിച്ചു. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണിയുടെ വിജയമാണ് ആദ്യം ഉറപ്പിച്ചത്.ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്മ്മജന് ബോള്‍ഗാട്ടിക്ക് തോല്‍വി. ഉടുമ്പൻചോലയിൽ എംഎം മണി വിജയിച്ചു. പേരാമ്പ്രയിൽ...
ഡിഎംകെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എം.കെ. സ്റ്റാലിന് കോലത്തൂരില്‍ ഏറെ മുന്നിലാണ്. തൊട്ടടുത്ത എ ഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ആദിരാജാറാമിനേക്കാള്‍ ബഹുദൂരം മുന്നിലാണ് സ്റ്റാലിന്. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 128 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു. ഡിഎംകെ...
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ ഞായറാഴ്ച സംസ്ഥാനത്ത് പൊതുവേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനത്തില്‍ 3,332 കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30,281 പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക. 207 ഡിവൈ എസ്...
കോഴിക്കോട് ജില്ലയില്‍ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്.പി.സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു....
സംസ്ഥാനത്ത് ആർടിപിസിആർ ടെസ്റ്റ് 1700 രൂപയിൽ നിന്ന് 500 രൂപയാക്കിയത് വിശദമായ പഠനത്തിന് ശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റിന് 240 രൂപ മാത്രമാണ് ചെലവാകുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം ഇതൊരു അസാധാരണമായ...
മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കോനൂര്‍ കണ്ടി സ്വദേശി വടക്കേതടത്തില്‍ ജോസഫിന്റെ മകന് സെബാസ്റ്റ്യന്‍ എന്നയാള്‍ മരണപ്പെട്ടു. 58 വയസായിരുന്നു. ഇന്നലെ രാത്രിയിലാണു സംഭവം. ഇന്നു രാവിലെ സഹോദരന് എത്തിയപ്പോഴാണു സെബാസ്റ്റ്യനെ മരിച്ച നിലയില്‍...
സംസ്ഥാനത്ത് നാളെ മുതല്‍ മെയ് 5 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി...
രാജ്യത്ത് വാക്സിന് ക്ഷാമം നേരിടുമ്പോൾ മധ്യപ്രദേശിൽ രണ്ടര ലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നര്‍സിഗപൂര്‍ ജില്ലയില്‍ കറേലി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോവാക്സിന്റെ 2.4 ലക്ഷം...
ഇത്തവണ തെരഞ്ഞെടുപ്പ് ഫലം വരാൻ വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. തപാൽ വോട്ടുകൾ കൂടുതലായതിനാൽ ഫലം അൽപ്പം വൈകും.ആദ്യ ഫലസൂചനകൾ പത്ത് മണിയോടെ മാത്രമേ ലഭിക്കൂ. ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും മീണ...
സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ച് പൊതുഭരണ വകുപ്പ്. വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് പൊതുഭരണ വകുപ്പ് കടന്നിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും....
രാജ്യത്ത് നാലു ലക്ഷവും കടന്ന് പ്രതിദിന കോവിഡ് രോഗബാധിതര്‍. ഇന്നലെ 4,01,993 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3523 മരണം കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സ്ഥിരീകരിച്ചു. 2,99,988 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്. ഇന്നലെ...
തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും വാക്സിന് വിതരണമില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക് ഡൗണും കാരണം രണ്ട് ദിവസം വാക്സിന് വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേസമയം കൊവിഡ് വ്യാപനം...
സംസ്ഥാനത്ത് ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് അടച്ചിടലിന് തുല്യമായ നിയന്ത്രണങ്ങൾ. കൊവിഡ് നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ് • തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിനരികിലേക്ക് പ്രവേശിപ്പിക്കൂ. •...
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15 കോടി കടന്നു. ഇതുവരെ 151,992,215 കോടിയിലധികം പേര്‍ക്കാണ് രോഗം ബാധിച്ചതെന്നാണ് കണക്ക്. 3,193,061 പേര് ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോള്‍ 129,259,846 പേർ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24...
ഇന്ന് ലോക തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്.എല്ലാ വർഷവും മെയ് ദിനത്തിന്...
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സതീശൻ...
സംസ്ഥാനത്ത് നാളെ മുതൽ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, യോഗങ്ങളോ, കൂടിച്ചേരലുകളോ, ജാഥകളോ, ഘോഷയാത്രകളോ, വിജയാഘോഷങ്ങളോ നടത്താതിരിക്കാൻ നടപടി വേണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുന്നെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യ...
വാക്സിൻ വില നിർണയം കമ്പനികൾക്ക് വിട്ടു കൊടുക്കരുതെന്ന് സുപ്രീം കോടതി നിർദേശം. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെയും സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. കൊവിഡ്...
ജനങ്ങൾ സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ലോക്ക്ഡൗൺ വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സെൽഫ് ലോക്ക്ഡൗൺ എന്ന ആശയമാണ്...
കൊവിഡ് ചികിൽസയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ വീടുകളിൽവച്ച് ഉപയോഗിക്കരുതെന്നും ആശുപത്രികളിൽവച്ച് മാത്രമേ മരുന്ന് സ്വീകരിക്കാവൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങൾ മാത്രമുള്ളതോ ആയ രോഗികളുടെ ഹോം ഐസൊലേഷന്‍ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. വീട്ടിൽ സ്വയംനിരീക്ഷണത്തിൽ കഴിയുന്ന...
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ മുകളിലേക്ക്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരകരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിനടുത്തെത്തി. 3,86,452 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ രോഗബാധിതരുടെ...
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തരംഗത്തിൽ ജില്ലകളിലും പ്രദേശങ്ങളിലും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ മെയ് 31 വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഏപ്രില്‍ 30 വരെ കണ്ടെയ്ന്മെന്റ് സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു നേരത്തേ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോവിഡ്...
സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറമാനായിരുന്നു അദ്ദേഹം. അയൻ, കാപ്പാൻ, മാട്രാന് തുടങ്ങിയ ചിത്രങ്ങൾ സംവിധാനവും...
സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഇന്ത്യാടുഡെ ആക്സിസ് സര്‍വെ. 120 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി ചരിത്രം രചിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് 20-36 സീറ്റുകള്‍ ലഭിക്കും. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎക്ക്...
സംസ്ഥാനത്തെ പൊതു സ്ഥിതി ഇന്ന് അവലോകന യോഗം വിലയിരുത്തി. നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും. ഇപ്പോൾ വാരാന്ത്യ നിയന്ത്രണം നടപ്പാക്കുന്നത് പോലെ അടുത്ത ഒരാഴ്ച കർക്കശമായ നിയന്ത്രണങ്ങൾ ഉണ്ടാകും. നാലാം തീയതി തൊട്ട് അടുത്ത ഞായറാഴ്ച വരെ...
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്.ടി.പി.സി.ആര്. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഐ.സി.എം.ആര്. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍...
കൊവിഡ് വൈറസ് വ്യാപനത്തിന്റെ രൂക്ഷ സാഹചര്യമാണ് സംസ്ഥാനത്ത്. പ്രതിദിനം മുപ്പതിനായിരത്തില്‍ അധികം രോഗികളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് മേയ് 3 മുതല്‍ 7 വരെ ട്രഷറികള്‍ മുഖേനയുള്ള പെന്ഷന് വിതരണത്തിന് പ്രത്യേക...
കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന വിധത്തെ വിമര്‍ശിച്ച് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കേന്ദ്രത്തിന്റെ വാക്സിന് നയം വാക്സിന് നിര്‍മാതാക്കള്‍ക്ക് വന്‍ നേട്ടം ഉണ്ടാക്കിക്കൊടുക്കുമെന്നും ലാഭമുണ്ടാക്കാനുള്ള അവസരമായി കേന്ദ്രം ഈ പ്രതിസന്ധിയെ...
18 വയസ്സിന് മുകളിൽ ഉള്ളവർക്ക് കൂടി വാക്സിനേഷൻ ആരംഭിച്ചതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് വർധിക്കും എന്നത് ഏറെക്കുറെ ഉറപ്പാണ്. തൊട്ടടുത്തുള്ള വാക്സിനേഷൻ കേന്ദ്രം ഏതെന്നറിയാതെ അകലെയുള്ള കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് അബദ്ധം പറ്റുന്നവരും ഉണ്ട്. ഗൂഗിൾ...
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊങ്കണ്‍ റൂടില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഇതെല്ലം പരിഗണിച്ചാണ് ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്. 1) ഏപ്രില്‍...
സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിന് എടുക്കാനുള്ള എല്ലാവര്ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാക്സിനേഷന് സെന്ററുകളില്‍ സെഷന് ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഇതിനായി...
സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നുമാണ് കെജിഎംഒഎ നല്കുന്ന നിര്‍ദ്ദേശം. എട്ടിന...
വടക്കുകിഴക്കന്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് അസമിലുണ്ടായ ഭൂചലനത്തില്‍ 10 പേര്‍ക്കു പരിക്കേറ്റു. പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദേശീയ ഭൂകമ്പ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് അസമിലെ തേജ്പൂരിലെ സോണിത്പൂരിലാണ് ഭൂകമ്പം ഉണ്ടായതെങ്കിലും...
രണ്ടാംഡോസ് വാക്സിനെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമില്ല. സ്പോട്ട് അലോട്ട്മെന്റുകള്‍ വഴി വാക്സിന് നല്‍കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. രണ്ടാം ഡോസ് വാക്സിനുവേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 8.85 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 31.63 ലക്ഷം പിന്നിട്ടു. ഇന്നലെമാത്രം 15,000ത്തിലധികം പേരാണ് മരിച്ചത്....