തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മുങ്ങി കാണാതായ മൽസ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സണ് ആണ് മരിച്ചത്. കാണാതായവരിൽ ഒരാൾ പൂവാറിനടുത്ത സ്ഥലത്തേക്ക് നീന്തി രക്ഷപെട്ടതായി ബന്ധുക്കൾ അറിയിച്ചു. ശെൽവരാജിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. അടിമലത്തുറയ്ക്കടുത്ത്...
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,157 പേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,08,921 പേര്‍ക്ക്. 2,95,955 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ...
സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. എന്നാൽ കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ വീക്ഷിക്കാം. ഒന്നു മുതല്‍...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി എണ്‍പത്തിയഞ്ച് ലക്ഷം പിന്നിട്ടു. മരണസംഖ്യ 34.99 ലക്ഷമായി...
മഹാരാഷ്ട്ര മുൻ ഡി.ജി.പി സുബോധ് കുമാർ ജയ്സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനം. സി.ഐ.എസ്.എഫ് ഡയറക്ടർ ജനറലായ സുബോധ് കുമാർ റോയിൽ ഒൻപത് വർഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്. സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ...
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമം തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ഇന്നലെ വൈകുന്നേരം എത്തുമെന്ന് കരുതിയെങ്കിലും കിട്ടിയില്ല. ഇന്ന് മരുന്ന് എത്തുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍. സംസ്ഥാനത്ത്...
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍...
ആകാശത്ത് കാഴ്ച വിരുന്നൊരുക്കിയുള്ള ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ത്യന്‍ സമയം വൈകിട്ട് 3.15 മുതല്‍ 6.23 വരെയാണ്. ഇന്ത്യയില്‍ സിക്കിമൊഴിച്ചുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡീഷയിലെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും തീരമേഖലകള്‍ എന്നിവിടങ്ങളില്‍ ഗ്രഹണത്തിന്റെ...
കടലാക്രമണം തടയാന്‍ ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മഴക്കെടുതിയും തീരശോഷണവും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിമാരായ കെ. രാജന്, റോഷി അഗസ്റ്റിന്, എം.വി...
ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നടന്ന മദ്യ മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. മൂങ്ങോട് കവലിയൂർ സ്വദേശി രജിത്തിനെയാണ് ആറ്റിങ്ങൽ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാൾ മലേഷ്യയിലായിരുന്നു എന്നും അടുത്ത കാലത്തായിട്ടാണ് നാട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു....
നാളെ മുതൽ വാട്സാപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ച് ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. Latest Update: ഐടി നിയമം...
എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായുള്ള വാര്‍ത്തയില്‍ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടു. കൊല്ലം അസീസിയ മെഡിക്കല്‍...
തിരവനന്തപുരം ആറ്റിങ്ങലിലെ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നടന്ന മദ്യ മോഷണക്കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി വിവരം. എക്സൈസ് വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫി, അസിസ്റ്റന്റ് കമ്മീഷണർ സുനുവും സംഘവും ഗോഡൗണിൽ പരിശോധന നടത്തി. 130 കെയ്സ് മദ്യം...
MBBS പരീക്ഷയിൽ ആൾമാറാട്ടം. കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നടന്ന പരീക്ഷയിലാണ് മൂന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി മറ്റാരോ പരീക്ഷ എഴുതിയത്. ആൾമാറാട്ടം കണ്ടെത്തിയതോടെ മൂന്ന് വിദ്യാർത്ഥികളെയും ആരോഗ്യസർവകലാശാല ഡീ ബാർ ചെയ്തു. കോളേജിൽ പരീക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരേയും...
പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭക്ഷ്യ-പൊതുവിതരണമന്ത്രി അഡ്വ. ജി.ആർ. അനിൽ വിലയിരുത്തുന്നു. ലോക്ഡൗൺ സാഹചര്യത്തിൽ ടെലിഫോണിലൂടെയും ഓൺലൈനായുമാണ് മന്ത്രി ആശയവിനിമയം നടത്തുന്നത്. ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,96,427 പേര്‍ക്കാണ്. 3,26,850 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി. 3511 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കണക്കുകൾ...
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികള്‍ നല്കുന്ന മരുന്നിന് ക്ഷാമം. മെഡിക്കല്‍ കോര്‍പറേഷന്റെ പക്കലും മരുന്ന് സ്റ്റോക്കില്ല. മരുന്ന് ക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രമേഹം ഉള്‍പ്പെടെയുള്ള ഗുരുതര രോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്ക്...
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത. നിലവിൽ ഒഡീഷയിലെ ബലോസറിൽ നിന്ന് 510 കിലോമീറ്ററർ അകലെയാണ് ചുഴലിക്കാറ്റ്. നാളെ വൈകുന്നേരത്തോടെ 185 കിലോമീറ്റർ വേഗത്തിൽ യാസ്...
സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന് മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു....
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലേകാൽ ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 34.86 ലക്ഷമായി ഉയർന്നു....
ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറാണ് ഉത്തരവ് പുറത്തിറക്കിയത്. ഫാമിലെ പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാനും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി ദ്വീപ് നിവാസികള്‍ രംഗത്തെത്തി....
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടെ, ആശങ്ക ഇരട്ടിയാക്കി ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയരുന്നു. ഇതുവരെ 44 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറത്താണ് ഏറ്റവുമധികം പേര് ചികിത്സയില്‍ കഴിയുന്നത്. 11 പേര്‍ക്കാണ് ജില്ലയില്‍...
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കൊവിഡ് ബാധിച്ച് മരിച്ചു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം....
പതിനഞ്ചാം കേരള നിയമസഭയിലെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ ഒമ്പത് മണി മുതലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. പ്രോടേം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ...
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി യുഡിഎഫ്. പി സി വിഷ്ണുനാഥാണ് സ്ഥാനാര്‍ഥിയാകുക. എം ബി രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എംഎല്‍എമാരുള്ളതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്നെ വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും യുഡിഎഫ് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നാണ്...
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,454 പേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്. 3,02,544 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ...
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ കാണാന്‍ കഴിയാത്തവരുടെ കണക്ക് വീണ്ടും വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുന്നു. പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഈ വര്‍ഷം...
ബംഗാൾ ഉൾക്കലിലെ തീവ്രനൂനമർദ്ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും. നാളെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്ന യാസ് ബുധനാഴ്ച കരതൊടുമെന്നാണ് നിഗമനം. ഒഡിഷ, പശ്ചിമ ബംഗാൾ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാരദ്വീപിനും സാഗർദ്വീപിനും ഇടയിൽ കരയിൽ...
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ ഇന്ന് തുടങ്ങും. കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 139 അംഗങ്ങളും പ്രോടേം സ്പീക്കർ പി ടി എ റഹീമിനു...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. മരണസംഖ്യ 34.77 ലക്ഷമായി ഉയർന്നു....
ശംഖുംമുഖത്തെ തീരമിടിച്ചിലിന് അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തകര്‍ന്ന റോഡ് അടിയന്തരമായി നന്നാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാല പൂര്‍വ്വ തയ്യാറെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ ദിവസം പൊതുമരാമത്ത്...
ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേര് മരണമടഞ്ഞു. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി നിവാസിയും എറണാകുളം ജില്ലയില്‍ ഉള്ളവരാണ്. മരണമടഞ്ഞ മറ്റു...
ഇന്ത്യയില്‍ നിന്ന് യു എ ഇ യിലേക്കുള്ള വിമാന വിലക്ക് ജൂണ്‍ 4 വരെ നീട്ടി. ഇന്ത്യയില്‍ കഴിഞ്ഞ പതിനാലു ദിവസം താമസിച്ചവര്‍ക്ക് മറ്റേതെങ്കിലും രാജ്യങ്ങള്‍ വഴിയോ യു എ ഇ യിലേക്ക് പ്രവേശിക്കാനുമാകില്ല. യു...
കൊവിഡിനൊപ്പം ഭീതി പടത്തി രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും. 9000ത്തിലധികം ആളുകളിലാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് പടര്‍ന്നിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ബ്ലാക്ക് ഫംഗസ് മൂലം കണ്ണ്...
ഈ വര്‍ഷം 60000 തീര്‍ത്ഥാടകര്‍ക്കു മാത്രമാണ് ഹജ്ജ് കര്‍മത്തിന് അനുമതി നല്‍കുകയെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ഭീഷണിയെ തുടര്‍ന്നാണ് ഇത്. സ്വദേശികളും വിദേശികളും ഉള്‍പ്പടെയാണ് ഹജ്ജാജിമാരുടെ എണ്ണം 60000 ആയി നിജപ്പെടുത്തിയിട്ടുള്ളത്. ഹജ്ജിനുള്ള...
മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്. മഴക്കാലത്തിനു മുന്നോടിയായി നടത്തേണ്ട ശുചീകരണം, ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍, മാലിന്യ നിര്‍മ്മാര്‍ജനം, കൊതുകു നശീകരണം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, കടല്‍ ആക്രമണ മേഖലകളിലെ പ്രതിരോധം തുടങ്ങിയ കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍...
രാജ്യത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് നല്‍കുന്നതിന് മുന്‍പ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് ആലോചിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി...
ദീര്‍ഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്ചയില്‍ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ലോകാരോഗ്യസംഘടന (WHO) വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘനേരമുള്ള ജോലി മൂലം മരിക്കുന്നവരുടെ എണ്ണം ഈ...
വീടും പുരയിടവും ജപ്തി ചെയ്യപ്പെട്ട് സാധാരണക്കാര്‍ തെരുവില്‍ ഇറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുമെന്നും പകരം സംവിധാനം കണ്ടെത്തുമെന്നും സഹകരണ മന്ത്രി വി എന്‍ വാസവന്. കിടപ്പാടം കണ്ടെത്തിയ ശേഷമെ സഹകരണ ബാങ്കുകള്‍ ജപ്തിയിലേക്ക് നീങ്ങാവു എന്ന...
കേരളത്തിൽ കൊവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജൂണ്‍ മാസത്തില്‍ ലോക്ക്ഡൗണ്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ...
മുംബയ് ബാർജ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ബാർജിലെ കരാർ കമ്പനിയിലെ പ്രൊജക്ട് മാനേജറായിരുന്നു സുരേഷ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കണ്ണൂർ ചെമ്പേരി സ്വദേശി സനീഷ്...
സംസ്ഥാനത്ത് ഇന്നും കനത്ത മഴ. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്....
അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മലപ്പുറം ജില്ല ഇന്ന് പൂര്‍ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. ചരക്ക് ഗതാഗതത്തിന് തടസമില്ല. നിലവിൽ ട്രിപ്പിള്‍ ലോക് ഡൗണ്‍ തുടരുന്ന കേരളത്തിലെ ഏക ജില്ല മലപ്പുറമാണ്....
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം പതിനായിരത്തിൽ കൂടുതൽ പേർ മരിച്ചു. ഇതോടെ...
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലുണ്ടായ കന്നുകാലികളുടെ കുളമ്പ് രോഗം തടയുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് മന്ത്രി ജെ ചിഞ്ചു റാണി. കേരളത്തില്‍ മറ്റൊരിടത്തും രോഗവ്യാപനം ഉണ്ടാകാതിരിക്കാനും രോഗം ബാധിച്ച കന്നുകാലികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കാനും...
പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. . പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ഏത് പരാതിയും ഇനി ഈ ആപ്പിലൂടെ...
സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,26,028 പരിശോധനകള്‍ നടത്തി. 176 പേര് മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,89,283 പേരാണ്. ഇന്ന് 45,400 പേര് രോഗമുക്തരായി. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും....
കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252,...
വ്യാപക നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ് കടന്നുപോയതിന് പിന്നാലെ മറ്റൊരു ചുഴലിക്കാട്ടുകൂടി എത്തുന്നു. ‘യാസ്’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്തോട് അടുക്കുന്നു. മെയ് 26-ന് യാസ് ചുഴലിക്കാറ്റ് കരതൊട്ടേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. ഇതിന്റെ...
മലബാറിലെ ക്ഷീര കർഷകരുടെ ദുരിതത്തിന് പരിഹാരമാവുന്നു. നാളെ മുതൽ മുഴുവൻ പാലും സംഭരിക്കുമെന്നും മിൽമ അറിയിച്ചു. മുഖ്യമന്ത്രിയും,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ.എസ് മണി നടത്തിയ...