ദേശീയം
മുംബയ് ബാർജ് അപകടം മരിച്ച മലയാളികളുടെ എണ്ണം ഏഴായി
മുംബയ് ബാർജ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ബാർജിലെ കരാർ കമ്പനിയിലെ പ്രൊജക്ട് മാനേജറായിരുന്നു സുരേഷ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
കണ്ണൂർ ചെമ്പേരി സ്വദേശി സനീഷ് ജോസഫിന്റെ മരണം കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.ഇനി രണ്ട് മലയാളികളെയാണ് കണ്ടെത്താനുള്ളത്. നാവികസേന തിരച്ചിൽ തുടരുകയാണ്.
അപകടത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി.ടൗക്തേ ചുഴലിക്കാറ്റിൽപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് എണ്ണഖനനവുമായി ബന്ധപ്പെട്ട ദൗത്യത്തിലായിരുന്ന മൂന്ന് ബാർജുകൾ അപകടത്തിൽപ്പെട്ടത്. ഒരു ബാർജ് പൂർണമായും മുങ്ങിപ്പോയിരുന്നു. ഈ ബാർജ് കടലിന്റെ അടിത്തട്ടിൽ നാവികസേന കണ്ടെത്തി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement