Connect with us

Kerala News

ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണിലെ മദ്യമോഷണം; പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

Published

on

തിരവനന്തപുരം ആറ്റിങ്ങലിലെ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നടന്ന മദ്യ മോഷണക്കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി വിവരം. എക്സൈസ് വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫി, അസിസ്റ്റന്റ് കമ്മീഷണർ സുനുവും സംഘവും ഗോഡൗണിൽ പരിശോധന നടത്തി.

130 കെയ്സ് മദ്യം മോഷണം പോയെന്നാണ് പ്രാഥമിക കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഗോഡൗണിലെ സ്റ്റോക്ക് പരിശോധന പൂർത്തിയായാൽ മാത്രമേ യഥാർത്ഥ കണക്ക് അറിയാനാകൂ. സ്ഥാപനത്തിനകത്തുനിന്ന് മോഷ്ടാക്കൾക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഗോഡൗണിൽനിന്ന് മദ്യം മോഷ്ടിച്ചതായി കണ്ടെത്തിയത്. ഏപ്രിൽ 27-ന് ശേഷം ഗോഡൗൺ പ്രവർത്തിച്ചിരുന്നില്ല. മെയ് എട്ടിന് ശേഷം ആറ് ദിവസങ്ങളിലായാണ് മോഷണം നടന്നിട്ടുള്ളതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

citizen-kerala-whatsapp-group-invite

News Updates

National Updates