ദേശീയം
രോഗികള്‍ കുറയുന്നു; രാജ്യത്ത് രണ്ട് ലക്ഷത്തില്‍ താഴെ; മരണം 3511
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,96,427 പേര്‍ക്കാണ്.
3,26,850 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടി. 3511 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കണക്കുകൾ
ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874ആയി. ഇതില്‍2,40,54,861 പേര് രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,07,231 പേരാണ്. നിലവില്‍ 25,86,782 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,85,38,999പേര് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement