Connect with us

Kerala News

ആറ്റിങ്ങൽ ബീവറേജ് ഗോഡൗണിലെ മദ്യ മോഷണവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തു

Published

on

ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നടന്ന മദ്യ മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. മൂങ്ങോട് കവലിയൂർ സ്വദേശി രജിത്തിനെയാണ് ആറ്റിങ്ങൽ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാൾ മലേഷ്യയിലായിരുന്നു എന്നും അടുത്ത കാലത്തായിട്ടാണ് നാട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ കേസുമായി ബന്ധപ്പെട്ട് 9ഓളം പ്രതികൾ ഉണ്ടെന്നും ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ആറ്റിങ്ങൽ സിഐ പറഞ്ഞു.

130 കെയ്സ് മദ്യം മോഷണം പോയെന്നാണ് പ്രാഥമിക കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഗോഡൗണിലെ സ്റ്റോക്ക് പരിശോധന പൂർത്തിയായാൽ മാത്രമേ യഥാർത്ഥ കണക്ക് അറിയാനാകൂ. സ്ഥാപനത്തിനകത്തുനിന്ന് മോഷ്ടാക്കൾക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഗോഡൗണിൽനിന്ന് മദ്യം മോഷ്ടിച്ചതായി കണ്ടെത്തിയത്. ഏപ്രിൽ 27-ന് ശേഷം ഗോഡൗൺ പ്രവർത്തിച്ചിരുന്നില്ല. മെയ് എട്ടിന് ശേഷം ആറ് ദിവസങ്ങളിലായാണ് മോഷണം നടന്നിട്ടുള്ളതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

citizen-kerala-whatsapp-group-invite

News Updates

National Updates