നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി പ്ലസ് സബ്സ്ക്രിപ്ഷന് ഇന്ത്യയിലും ആരംഭിച്ചതായി ഓപ്പണ്‍ എഐ. മൈക്രോസോഫ്റ്റ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് ഓപ്പണ്‍ എഐ. ജിപിടിയുടെ പരിഷ്കരിച്ച പതിപ്പായ ജിപിടി-4 ഇതില്‍ ലഭ്യമാണെന്ന്...
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രോസസിങ് ഫീസ് വര്‍ധിപ്പിച്ചു. പുതുക്കിയ ചാര്‍ജ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. നിലവില്‍ 99 രൂപയും നികുതിയുമാണ് ഈടാക്കിയിരുന്നത്. പുതുക്കിയ ചാര്‍ജ് അനുസരിച്ച് ഇത് 199 രൂപയും നികുതിയുമായാണ് മാറിയത്. ക്രെഡിറ്റ് കാര്‍ഡ്...
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശ്വാസകോശത്തിനുണ്ടായ ഇൻഫക്ഷൻ ആണ് ആരോഗ്യം മോശമാകാൻ കാരണമായത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം. ഒരാഴ്ച മുൻപാണ് ശാരീരിക...
നിറയെ യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ ബോധം കെട്ടു. വന്‍ ദുരന്തമൊഴിവാക്കി രക്ഷകനായി ബസിലെ കണ്ടക്ടര്‍. ശാരീരികാസ്വസ്ഥതയെ തുടർന്ന് 35-ലധികം യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ബസ്സിലെ ഡ്രൈവർ ബോധം കെടുകയായിരുന്നു. ഇതോടെ ബസ് നിയന്ത്രണംവിട്ട്...
വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് പേര് മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട ലോറി ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. ലോറിയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളെയും ദീര്‍ഘനേരം നീണ്ട...
ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാരുടെ ആരോഗ്യം പരിപാലിക്കാൻ ഡോക്ടർമാരുടെ സേവനം ഏർപ്പെടുത്താൻ തീരുമാനം. ജീവനക്കാരുടെ മാനസിക സമ്മർദം കുറയ്ക്കാനും ആരോഗ്യം പരിശോധിക്കാനുമായി ബെവ്കോ ആസ്ഥാനത്താണ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നത്. എല്ലാ ആഴ്ചയിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക്...
ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വച്ച് പ്രസവിച്ചു. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി...
അരുണാചൽ പ്രദേശിൽ കരസേന ഹെലികോപ്റ്റർ തകർന്നു വീണു. ഇക്കാര്യം സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ മണ്ഡാല വനമേഖലയിൽ തകർന്നതായാണ് വിവരം. രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായി ബന്ധം നിലച്ചിരുന്നു. രണ്ട് പേരാണ് ഹെലികോപ്റ്ററിൽ...
നിയമസഭയിലെ സംഘർഷത്തിൽ ഭരണ – പ്രതിപക്ഷ എം എൽ എമാർക്കെതിരെ പൊലീസ് കേസെടുത്തു. ചാലക്കുടി എം എൽ എ സനീഷ് കുമാർ നൽകിയ പരാതിയിൽ സച്ചിൻദേവ്, എച്ച് സലാം, ഡെപ്യൂട്ടി ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ...
നടനും മുൻ എം പിയുമായി ഇന്നസെന്റ് ആശുപത്രിയിൽ ചികിത്സയിൽ. ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
ദുബായിയില്‍ നിന്നും,ദോഹയില്‍ നിന്നുമായെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് 1.1 കോടി രൂപ വില മതിക്കുന്ന സ്വര്‍ണ്ണം പിടികൂടിയത്. ദുബായിയിലേക്ക് പോകാനെത്തിയ വടകര സ്വദേശിയില്‍ നിന്നാണ് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടിച്ചെടുത്തത്. ഇന്നലെ രാത്രി...
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) സംസ്ഥാനവ്യാപകമായി നാളെ പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന് (കെജിപിഎംടിഎ), കേരള ഗവ. സ്പെഷലിസ്റ്റ് ഡോക്ടേഴ്സ്...
സ്കൂളുകളില്‍ മില്‍മ പാര്‍ലറുകള്‍ തുടങ്ങുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. പിടിഎയുടെ സഹകരണത്തോടെ സ്കൂളുകളില്‍ മില്‍മ പാര്‍ലറുകള്‍ തുടങ്ങാനാണ് പദ്ധതി. സ്കൂളുകളില്‍ മയക്കുമരുന്ന് തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഷോപ്പുകള്‍ തുടങ്ങുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു....
ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവര്‍ത്തനമാണ്...
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍. നാളെ ഉച്ചയ്ക്ക് 1.30നു കൊച്ചിയിലെത്തുന്ന രാഷ്ട്രപതി 17നു തിരുവനന്തപുരത്തെ കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് മടങ്ങുക. പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ...
ചിറയിന്‍കീഴില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചിറയിന്‍കീഴില്‍ നിന്ന് കണിയാപ്പുരത്തേയ്ക്ക് സര്‍വീസ് നടത്തിയ ബസാണ് കത്തി നശിച്ചത്. ഡ്രൈവറും കണ്ടക്ടറും സമയോചിതമായ ഇടപെടല്‍ നടത്തിയത് മൂലം യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. ചിന്‍യിന്‍കീഴ് കാറ്റാടിമുക്കില്‍ ഇന്ന് രാവിലെ...
ഓണ്‍ലൈന്‍ മരുന്നുവിൽപന കമ്പനികൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ ആലോചന. രോഗവിവരങ്ങളുടെ ശേഖരണം, മേഖലയിലെ ക്രമക്കേടുകൾ, മരുന്നുകളുടെ യുക്തിരഹിതമായ വിൽപന എന്നിവയെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് ഇ-ഫാർമസികൾ പൂർണ്ണമായും നിരോധിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. ഫെബ്രുവരിയിൽ 20 ഇ–ഫാർമസി കമ്പനികൾക്ക്...
ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചെരിഞ്ഞു. 46 വയസായിരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ പുന്നത്തൂർ കോട്ടയിലാണ് മാധവൻ കുട്ടി ചെരിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി നീരിൽ ആയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന കൊമ്പനെ ഈ...
കേരള കലാമണ്ഡലത്തിൽ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടു മാസം. ഒരു മാസം മുമ്പ് രണ്ട് ദിവസത്തിനുള്ളിൽ ശമ്പളം നൽകുമെന്ന് പറഞ്ഞ സാംസ്കാരിക മന്ത്രിക്ക് മിണ്ടാട്ടമില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കലാമണ്ഡലത്തിൽ ശമ്പളം താളം തെറ്റിത്തുടങ്ങിയിട്ട് നാളുകളേറെയായി....
സംസ്ഥാനത്ത് ചൂട് വീണ്ടും ഉയർന്നു. കോട്ടയം ജില്ലയിൽ താപനില ഉയർന്ന് 38 ഡിഗ്രി സെൽഷ്യസ് ആയി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. പുനലൂരിൽ 37.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷം ഏഴ് ജില്ലകളിൽ 42...
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കേന്ദ്ര ഇടപെടലാവശ്യപ്പെട്ട് വി മുരളീധരനും കോണ്‍ഗ്രസ് എംപിമാരും...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തതിന്റെ പശ്ചാത്തലത്തില്‍ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്പെഷ്യാലിറ്റി റെസ്പോണ്‍സ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച മുതല്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും. പുക ശ്വസിച്ചതുമായി...
പത്തനംതിട്ട സീതതോട്ടിൽ പന്നിപ്പനി സ്ഥിരീകിരിച്ചു. സീതത്തോട് പഞ്ചായത്തിലെ 9 വാർഡിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. മറ്റ് പന്നികളിലേക്ക് രോഗം വ്യാപനം തടയാനുള്ള നടപടികൾ തുടങ്ങി. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിതമായി പ്രഖ്യാപിച്ചു. 10...
വനിതാ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് സംഘത്തിലെ നാല് പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അജീഷും കസ്റ്റഡിയിലെന്ന് സൂചന. പാലക്കാട് വാളയാറില്‍ മറ്റൊരു കേസിലാണ് ഇയാളെ പിടികൂടിയത്. കള്ളക്കടത്ത് വസ്തുക്കള്‍ പൊട്ടിച്ച കേസിലായിരുന്നു പിടിച്ചത്. ചോദ്യം...
വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പുക മൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സാണ് (70) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് ശ്വാസകോശ രോഗിയായ ലോറന്‍സിന്റെ രോഗം മൂര്‍ച്ഛിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു....
നാട്ടു നാട്ടുവിന്റെ അഭിമാനനേട്ടത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാട്ടു നാട്ടുവിന്റെ വിജയം അസാധാരണമെന്ന് വിശേഷിപ്പിച്ച മോദി നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളപരമാണെന്നും ട്വിറ്ററിൽ കുറിച്ചു. നാട്ടു നാട്ടുവിന് വരികളെഴുതിയ ചന്ദ്രബോസിനെയും സംഗീതസംവിധായകൻ എം എം...
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളിൽ സ്വർണ വില ഉയർന്നിരുന്നു. ഈ ആഴ്ച ആരംഭിച്ചപ്പോഴും സ്വർണവിലയിലെ വർദ്ധനവ് തുടരുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1280 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ...
മൈസൂരു -ബെംഗളുരു എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു. മാണ്ഡ്യയിൽ വികസനം കൊണ്ടുവരാൻ ബിജെപിയുടെ ഡബിൾ എന്ജിൻ സർക്കാരിന് മാത്രമേ കഴിയൂ...
ബ്രഹ്മപുരം വിഷപ്പുകയുടെ പശ്ചാത്തലത്തില്‍ എസ്എസ്എൽസി, +2 പരീക്ഷകൾ മാറ്റിവക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളെ കുറിച്ച് കുട്ടികൾക്ക് പരാതി ഇല്ല.,ചുറ്റുമുള്ള വിദ്യാലയങ്ങൾക്ക് അവധി നൽകിയ സാഹചര്യത്തിൽ...
ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഎംഎ. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി...
വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്കുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. 1986 ജനുവരി ഒന്നുമുതല്‍ 2017 മാര്‍ച്ച് 31 വരെ കാലയളവില്‍ വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതുപ്രകാരം...
ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാദ്ധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കും. ഇവ മേയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ...
പത്തനംതിട്ട കിഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍മാര്‍ അടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എട്ടുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക്...
സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകള്‍ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം സ്ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധനകള്ന്ന നടത്തുത്....
കൊടും ചൂടിൽ നിന്ന് കേരളത്തിന് തത്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. ചൂട് മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഏറ്റവുമധികം കഠിനമാകുക. എന്നാൽ തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ...
എറണാകുളം ജില്ലയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി എംബി...
വേനല്‍കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് കണക്ക്. 133 ഇടങ്ങളിലാണ് ഈ വര്‍ഷം കാട്ടുതീ കത്തിപ്പടര്‍ന്നത്. കാട്ടുതീ പലതും മനുഷ്യ ഇടപെടല്‍ മൂലമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. തീപിടുത്തവുമായി ബന്ധപ്പെട്ട് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന്...
ആധാരങ്ങൾ മുദ്രവില കുറച്ചു റജിസ്റ്റർ ചെയ്തവർ കുടിശികത്തുക അടച്ചില്ലെങ്കിൽ അടുത്ത മാസം ഒന്നു മുതൽ റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കാൻ റജിസ്ട്രേഷൻ വകുപ്പ് തീരുമാനിച്ചു. ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. മുൻപ് ഓരോ വർഷവും...
മേയർ ഭവന് സമീപം അപാർട്ട്മെന്റിൽ നിന്നും വനിതാ ഡോക്ടർ വീണുമരിച്ചു. ലിയോ പാരഡൈസ് അപാർട്ട്മെന്റിന്റെ 12ാം നിലയിൽ നിന്നും വീണാണ് ഡോ. സദാ റഹ്മത്ത് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ഇവിടെ ഒരു പിറന്നാളാഘോഷത്തിനായാണ്...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. 70 ശതമാനം പ്രദേശത്ത് പുക അണച്ചു. ഇനിയുള്ളത് ചതുപ്പിലെ പുകയാണ്. ഇന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കി ഉള്ളിലെ കനൽ വെള്ളമൊഴിച്ച് കെടുത്താനുള്ള...
സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട് തുടരും. തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ ചില ഇടങ്ങളിൽ ചൂട് കഠിനമാകുമെന്നും ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് സൂര്യാതപ സാധ്യതയുണ്ടെന്നും...
കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്പെന്ഷന്. ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ എം ജിഷമോളെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കള്ളനോട്ട് കേസില്‍ ജിഷമോളെ പൊലീസ് പിടികൂടിയത്. ജിഷമോളില്‍ നിന്ന് കിട്ടിയ...
കേരളം ചുട്ടുപൊള്ളുന്നു. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത നിലനിൽക്കുകയാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം,...
സംസ്ഥാനത്ത് ഈ മാസം രണ്ട് ദിവസം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. മാർച്ച് 26, 27 തീയതികളിലാണ് നിയന്ത്രണം ഉണ്ടാവുക. 26നുള്ള തിരുവനന്തപുരം – കണ്ണൂർ ജനശദാബ്ദി എക്സ്പ്രസ്. എറണാകുളം – ഷൊർണൂർ മെമു,...
കേരള തീരത്ത് കടലാക്രമണ സാധ്യത പ്രവചിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. മാർച്ച് പത്തിന് രാത്രി 11:30 വരെ 0.2 മുതൽ 0.9 മീറ്റർ വരെ തിരമാലകൾ ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുടർന്ന് മൽസ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ...
ബ്രഹ്മപുരത്ത് ഇന്നത്തോടെ തീ അണക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പി രാജീവ്. കോർപറേഷൻ മാലിന്യ സംഭരണ രീതി പരിശോധിക്കേണ്ടതുണ്ട്. ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉറവിട മാലിന്യ സംസ്കരണം സജീവമാക്കും....
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5090 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,720 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്...
ആലപ്പുഴ കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫിസർ എം. ജിഷമോളാണ് അറസ്റ്റിലായത്. ഇവരിൽ നിന്നു ലഭിച്ച ഏഴ് വ്യാജനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞതെന്ന് ആലപ്പുഴ സൗത്ത് പൊലീസ്...
എസ്എസ്എൽസി പരീക്ഷയില്‍ ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ശിവന് കുട്ടി പറഞ്ഞു. പാഠേതര വിഷയത്തില്‍ വ്യക്തി മുദ്ര...
ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ സ്കൂളുകൾക്ക് ഇന്നും നാളെയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി. വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്,...