Connect with us

Kerala

ഇന്നസെന്റ് വെന്റിലേറ്ററിൽ; ആരോഗ്യനിലയിൽ നേരിയ പുരോഗതി

Published

on

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്റിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി. ശ്വാസകോശത്തിനുണ്ടായ ഇൻഫക്‌ഷൻ ആണ് ആരോഗ്യം മോശമാകാൻ കാരണമായത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം.

ഒരാഴ്ച മുൻപാണ് ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ തുടരുകയാണ്. ബുധനാഴ്ച അരോ​ഗ്യസ്ഥിതി മോശമായതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

നേരത്തെ അർബുദത്തെ പോരാടി തോൽപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ്. തന്റെ കാൻസർ നാളുകളിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മകൾ’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസന്റ് ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

Advertisement