Connect with us

Kerala

സംസ്ഥാനത്ത് ഈ രണ്ട് ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾ തടസപ്പെടും

Published

on

സംസ്ഥാനത്ത് ഈ മാസം രണ്ട് ദിവസം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. മാർച്ച് 26, 27 തീയതികളിലാണ് നിയന്ത്രണം ഉണ്ടാവുക.

26നുള്ള തിരുവനന്തപുരം – കണ്ണൂർ ജനശദാബ്ദി എക്സ്പ്രസ്. എറണാകുളം – ഷൊർണൂർ മെമു, എറണാകുളം – ഗുരുവായൂർ എക്സ്പ്രസ്, മാർച്ച് 27ന് കണ്ണൂർ‌ – തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസ് എന്നീ ട്രെയിൻ സർവീസുകളാണ് റദ്ദ് ചെയ്തത്.

ട്രെയിൻ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കെഎസ്ആർടിസി റെഗുലർ സർവീസുകൾക്ക് പുറമേ അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അധിക സർവീസുകൾ യാത്രക്കാർ പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ആർടിസി അഭ്യർത്ഥിച്ചു.

Advertisement