ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇത്തവണ മാർച്ച് ഏഴിന്. ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ പഴുതടച്ച...
സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും...
ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പിവി അന്‍വര്‍ എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. പണമിടപാട് സംബന്ധിച്ച് കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇഡിക്ക് പരാതി ലഭിച്ചിരുന്നു. 2012ല്‍ കര്‍ണാടക...
രണ്ടായിരത്തി ഇരുപത്തിനാലിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി ബിജെപി. അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രികുമെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയോട്...
കുസാറ്റ് മാതൃകയിൽ മറ്റു സർവകലാശാലകളിലും ആർത്തവ അവധി അനുവദിക്കണമെന്ന് കെഎസ്യു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന് കത്ത് നൽകി. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റിയന് ആണ് മന്ത്രിക്ക് കത്ത് നൽകിയത്. സെമെസ്റ്ററിൽ...
കെആര്‍ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഈമാസം 21 വരെ അടച്ചിടാന്‍ തീരുമാനം. അടച്ചിട്ട സ്ഥാപനം നാളെ തുറക്കാനിരിക്കെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജാതി വിവേചനം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്നാണ്...
കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പാഠശാലകൾ ആയുധ നിര്‍മ്മാണ കേന്ദ്രങ്ങളായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പഠനത്തിന്റെ മറവിൽ ആയുധ നിര്‍മ്മാണം നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് ഇതൊന്നും അറിയില്ലെന്ന് പറയുന്നത് വിചിത്രമാണ്. അധ്യാപകരുടെ പിന്തുണയില്ലാതെ വിദ്യാര്‍ത്ഥികൾക്ക് ലാബുകളിൽ...
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഹോട്ടല്‍ ഉടമ കോളറങ്ങള വീട്ടില്‍ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ബംഗളൂരു കമ്മനഹള്ളിയില്‍ നിന്നാണ് പിടികൂടിയത്. ഹോട്ടലിലെ പാചകക്കാരനെ ദിവസങ്ങള്‍ക്ക്...
വിദ്യാർഥിനികൾക്കു ആർത്തവ അവധി അനുവദിക്കാൻ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്). ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യമാണ് വിദ്യാർഥിനികൾക്കുണ്ടാകുക. കേരളത്തിൽ ആദ്യമായാണ് ആർത്തവ അവധി പരിഗണിക്കുന്നത്. സെമസ്റ്റർ പരീക്ഷ എഴുതാൻ നിർബന്ധമായ 75 ശതമാനം...
മകരവിളക്ക് ദർശനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കണ്ണും നട്ട് കാത്തിരിക്കുകയാണ് ഭക്തർ. ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ ഭക്തർ നിറഞ്ഞു. വൈകിട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം മകരവിളക്കുംകണ്ട് തീർഥാടകർ...
വയനാട്ടില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച രണ്ടു പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ടു പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു....
ശബരിമല മകരവിളക്ക് സുരക്ഷയ്ക്ക് 2000 പൊലീസുകാരെ വിന്യസിച്ചെന്ന് സ്പെഷ്യൽ ഓഫീസർ ഇ എസ് ബിജിമോൻ അറിയിച്ചു. മകരവിളക്ക് ദർശനം കഴിഞ്ഞ് പുറത്തേക്ക് പോകാൻ രണ്ടുവഴികളുണ്ട്. മകരവിളക്ക് ദർശനം കഴിഞ്ഞ് പുറത്തേക്ക് പോകാൻ രണ്ട് വഴികളാണ് ഉള്ളത്....
കൊച്ചി കളമശേരിയില്‍ റെയ്ഡില്‍ പഴകിയ കവര്‍ പാല് പിടിച്ചെടുത്തു. കളമശേരി നഗരസഭ നടത്തിയ റെയ്ഡില്‍ 100 കവര്‍ പഴകിയ പാലാണ് പിടിച്ചെടുത്തത്. കളമശേരിയില്‍ തന്നെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍...
തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്.ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി 240 രൂപ കുറഞ്ഞിരുന്നു.ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,120 രൂപയായി. ഒരു ഗ്രാം...
വഴിയില്‍ കിടന്ന് ലഭിച്ച മദ്യം കഴിച്ച് ചികിത്സയില്‍ കഴിഞ്ഞ മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു. അടിമാലി അപ്സരക്കുന്ന് സ്വദേശി കുഞ്ഞുമോന് (40 ) ആണ് മരിച്ചത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടിമാലി...
റിലയൽസ് ജിയോയ്ക്ക് പിന്നാലെ കൊച്ചിയിൽ 5ജി സേവനം ഭാരതി എയർടെല്ലും ആരംഭിച്ചു. സൂപ്പർഫാസ്റ്റ് കോൾ കണക്ഷൻ, വ്യക്തമായ ശബ്ദം, ഏറ്റവും മികച്ച വീഡിയോ സ്ട്രീമിങ്, ഗെയിമിങ് മൾപ്പിൾ ചാറ്റിങ്, ചിത്രങ്ങളുടെ ഉടനടിയുള്ള അപ്ലോഡിങ് എന്നിവ എയർടെൽ...
പ്രവാസികള്‍ക്ക് ഇന്റര്‍നാഷനല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ് (യുപിഐ) വഴി പണമിടപാടു നടത്താന്‍ അനുമതി. യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെ പത്തു രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് അനുമതിയെന്ന് നാഷനല്‍ പേയ്മെന്റ് കോര്പ്പറേഷന് അറിയിച്ചു. ഈ...
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ 10.30ന് അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളൽ നടത്തും. ആചാര അനുഷ്ഠാനങ്ങളോടെയാണ് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ പേട്ടതുള്ളുന്നത്. ഇരുവിഭാഗങ്ങൾക്കും ഒരു...
സേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍. വെളുത്തൂര്‍ സ്വദേശി സതീശിനെയാണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ പാലാഴിയിലെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന നിക്ഷേപ രേഖകളും പിടിച്ചെടുത്തു. 25 ലക്ഷം...
ബഫർസോൺ പ്രശ്നത്തിൽ സമയപരിധി തീർന്നപ്പോൾ ആകെ ലഭിച്ചത് 63500 പരാതികൾ. 24528 പരാതികള്‍ തീർപ്പാക്കി. പരാതികളിലെ സ്ഥലപരിശോധന ഒരാഴ്ച കൂടി തുടരും. കിട്ടിയതിൽ പകുതിയോളം പരാതികളും തീർപ്പാക്കാൻ കഴിയാതെയാണ് സമയപരിധി തീർന്നത്. അതേസമയം ലഭിച്ച പരാതികളിൽ...
സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26...
തൊഴിലാളികളുടെ അവസാന സമരമാർഗമായിരിക്കണം പണിമുടക്കെന്ന് വ്യവസായിക മന്ത്രി പി രാജീവ്. കൊല്ലം ചവറയിലെ കെഎംഎംഎൽ കമ്പനിയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ തരുന്ന പണം ചെലവാക്കി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എന്നും മുന്നോട്ട്...
കൗമാര കലാകിരീടം തിരികെ പിടിച്ച് കോഴിക്കോട്. 945 പോയിന്റ് നേടിയാണ് തിളങ്ങുന്ന വിജയം. 925 പോയിന്റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട്...
കോഴിക്കോട് കലോത്സവത്തിനെത്തിയ കുഞ്ഞുങ്ങള്‍ക്ക് കോഴിക്കോടന്‍ ബിരിയാണി നല്‍കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തില്‍ കുട്ടികള്‍ക്ക് നോണ്‍വെജ് വിളമ്പുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് നോണ്‍ വെജിറ്റേറിയനും കഴിക്കാം....
സാങ്കേതിക സർവ്വകലാശാലയിൽ താൽക്കാലിക ജീവനക്കാരുടെ നിയമനത്തിനായി രജിസ്ട്രാർ ഇറക്കിയ വിജ്ഞാപനം ഗവർണർ മരവിപ്പിച്ചു. വിസിയുടെ അറിവോ സമ്മതമോ കൂടാതെ വിജ്ഞാപനം ഇറക്കിയതും നിയമനം തടയണമെന്നാവശ്യപ്പെട്ടുള്ള പരാതികൾ കണക്കിലെടുത്തുമാണ് തീരുമാനം. സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച്...
ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണറുടെ നിലപാട്. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനാണ് ഗവർണറുടെ നീക്കം. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക്...
കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്ക് ഇന്ന് (ജനുവരി 6) അവധി. സ്കൂൾ കലോത്സവം നടക്കുന്ന പശ്ചാത്തലത്തിലാണ് അവധി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന്...
കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണത്തില്‍ മക്കള്‍ നല്കിയ പരാതി പിന്‍വലിച്ചു. കേസ് പിന്‍വലിക്കുന്നതായി മക്കള്‍ ഡിജിപിയുടെ ഓഫീസിനെ അറിയിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മക്കള്‍ അറിയിച്ചു. ബുധനാഴ്ചയാണ് പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി...
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടക സംഘത്തിനും വാഹനത്തിനും നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ ഗുരുമന്ദിരം കന്നിട്ടവെളിയിൽ അർജ്ജുൻ വിഷ്ണുവിനെയാണ് (26) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തിൽ രണ്ട്...
അറുപത്തിയൊന്നാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ചിത്രരചന കയ്യൊപ്പിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. പ്രത്യേകം ഒരുക്കിയ ക്യാന്‍വാസില്‍ കയ്യൊപ്പ് ചാര്‍ത്തിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കേരള സര്‍ക്കാരിന്റെ ലഹരി...
കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. 2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ...
സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, മറ്റു മന്ത്രിമാര്‍, സ്പീക്കര്‍ ഷംസീര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ...
ഡല്‍ഹിയില്‍ രണ്ടു മൂന്നു ദിവസം കൂടി അതിശൈത്യം തുടരുമെന്ന് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഏഴു വരെ കൊടും ശൈത്യവും ശീതക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. താപനില ആറു ഡിഗ്രി മുതല്‍...
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അടുക്കളയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിലാണ് കലോത്സവ വേദിയിലെ അടുക്കള പരിശോധിച്ചത്. കോഴിക്കോടിന്റെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നാല് സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തുന്നുണ്ട്....
തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. തെളിവില്ലാത്തതിനെ തുടർന്നാണ് സുനുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് മാസം മുമ്പ് തൃക്കാക്കര എസിപിയാണ് ഈ റിപ്പോര്‍ട്ട്...
വിദ്യാർഥികളുടെ യാത്ര ഇനി രക്ഷിതാക്കൾക്ക് എവിടെയിരുന്നും നിരീക്ഷിക്കാം. സ്കൂൾ ബസ് എപ്പോഴെത്തുമെന്ന് മൊബൈൽ ആപ്പിൽ അറിയാം. സ്കൂൾവാഹന ങ്ങളുടെ യാത്ര നിരീക്ഷിക്കാൻ കഴിയുന്ന വിദ്യാവാഹൻ’ ആപ്പ് പ്രവർത്തനസജ്ജമായി. സ്കൂൾ വാഹനങ്ങളെ ജി.പി.എസു മായി ബന്ധിപ്പിച്ച് മോട്ടോർവാഹനവകുപ്പ്...
ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് മരിച്ചത് ആന്തരികാവയവങ്ങളിലുണ്ടായ അണുബാധമൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍, വൃക്ക, ശ്വാസകോശം എന്നിവിടങ്ങളില്‍ കടുത്ത അണുബാധയുണ്ടായി. അതേസമയം, ഏതുതരത്തിലുള്ള അണുബാധയെന്ന് കണ്ടെത്താന്‍ രാസപരിശോധനാ ഫലം...
കുഴഞ്ഞു വീണ യുവതിക്ക് കെഎസ്ആർടിസി ബസ് കണ്ടക്ടറുടേയും ഡ്രൈവറുടേയും സമയോചിത ഇടപെടൽ നൽകിയത് പുതു ജീവൻ. തിരുവനന്തപുരത്തു നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള യാത്രക്കിടെയാണ് യുവതി കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണത്. തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ്...
ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സർക്കാർ പിൻവലിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ റേഷൻ വിതരണത്തിൽ പുതുക്കിയ...
സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം. തൃശൂരിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒൻപത് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് കടിയേറ്റു. പെരുമ്പിലാവ് കരിക്കാട് ആണ് സംഭവം. കടമന കരുമത്തിൽ വീട്ടിൽ രമേശിന്റെ മകൻ ആരവ് (ഒൻപത്), ചെറൂളിയിൽ...
യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ രേഖകൾ പരിശോധിക്കാൻ തിരുവനന്തപുരം ഡിസിപി വി. അജിത്ത് നിർദേശം നൽകി. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലിനാണ് നിർദേശം നൽകിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം....
പാലാ തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളിക്ക് സമീപം കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ച് അപടകം. ഗ്യാസ് വണ്ടിയിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ച 3 യുവതികൾക്കും ഡ്രൈവറിനുമാണ് പരുക്കേറ്റത്. കാറിൽ യാത്രചെയ്തിരുന്ന മൂന്ന് യുവതികളെ...
പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍മേല്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം...
തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആധാര്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യുഐഡിഎഐ. ആധാര്‍ രഹസ്യമായി ഉപയോഗിക്കാന്‍ ജനങ്ങളോട് യുഐഡിഎഐ നിര്‍ദേശിച്ചു. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പാന്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പുലര്‍ത്തുന്ന ജാഗ്രത ആധാര്‍ ഉപയോഗിക്കുമ്പോഴും...
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രാജിവച്ച സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്....
പത്തനംതിട്ടയില്‍ യുവാവിന്റെ മരണത്തിന് ഇടയാക്കിയ മോക്ഡ്രിൽ നടത്തിപ്പിൽ ഗുരുതര വീഴ്ചകളുണ്ടായതായി കളക്ടറുടെ റിപ്പോർട്ട്. എൻഡിആർഎഫും ഫയർഫോഴ്സും തമ്മിൽ ഏകോപനം ഉണ്ടായില്ല. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക്ഡ്രിൽ മാറ്റിയതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കളക്ടറെ...
60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ്...
ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചാണ് സംഭവം. പ്രാഥമിക വിവരം അനുസരിച്ച് പന്തിനെ ആദ്യം...
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ഇപി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണം യോഗത്തില്‍ ചര്‍ച്ചയാകും. ആരോപണത്തിന്മേല് ഇപി ജയരാജനെതിരെ അന്വേഷണം വേണോ എന്നതിലും സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും. അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ടുമാസമായി പാര്‍ട്ടി പരിപാടികളില്‍...
മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവര് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തിക്ക്...