Connect with us

Kerala

പിവി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു

ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പിവി അന്‍വര്‍ എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. പണമിടപാട് സംബന്ധിച്ച് കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇഡിക്ക് പരാതി ലഭിച്ചിരുന്നു.

2012ല്‍ കര്‍ണാടക ബെല്‍ത്തങ്ങാടിയിലെ ക്വാറി ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി. മലപ്പുറം സ്വദേശി സലീം എന്ന വ്യക്തിയാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്. അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സലീമിന്റെ പരാതി.

ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ സലീമിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇയാള്‍ കൈവശമുള്ള തെളിവുകള്‍ കൈമാറി.

Advertisement