Kerala
എയർടെൽ 5ജി കൊച്ചിയിൽ ആരംഭിച്ചു; ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെ


റിലയൽസ് ജിയോയ്ക്ക് പിന്നാലെ കൊച്ചിയിൽ 5ജി സേവനം ഭാരതി എയർടെല്ലും ആരംഭിച്ചു. സൂപ്പർഫാസ്റ്റ് കോൾ കണക്ഷൻ, വ്യക്തമായ ശബ്ദം, ഏറ്റവും മികച്ച വീഡിയോ സ്ട്രീമിങ്, ഗെയിമിങ് മൾപ്പിൾ ചാറ്റിങ്, ചിത്രങ്ങളുടെ ഉടനടിയുള്ള അപ്‌ലോഡിങ് എന്നിവ എയർടെൽ 5ജി പ്ലസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
4 ജി സേവനത്തെക്കാൾ 20-30 ഇരട്ടി വേഗത്തിൽ സേവനങ്ങൾ 5ജി പ്ലസിലൂടെ ആസ്വദിക്കാൻ കഴിയുമെന്നും മുഴുവൻ നഗരങ്ങളിലും 5ജി പ്ലസിന്റെ സേവനം ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ഭാരതി എയർടെൽ കേരള സിഒഒ അമിത് ഗുപ്ത പറഞ്ഞു.
നിലവിലെ 4ജി സിം തന്നെ ഉപയോഗിച്ച് 5ജിയിലേക്ക് മാറാം. 5ജി അവതരണം പൂർത്തിയാകുന്നതോടെ നിലവിലെ ഡേറ്റ പ്ലാനുകൾ തുടരാമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ 5ജി ലഭ്യമാകുന്ന നഗരങ്ങൾ ഇവയാണ്. കടവന്ത്ര, പനമ്പള്ളി നഗർ, ജവഹർ നഗർ, കലൂർ, കച്ചേരിപ്പടി, എളമക്കര, ടൗൺഹാൾ, കെഎസ്ആർടിസി ജങ്ഷൻ, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഇടപ്പള്ളി, പാലാരിവട്ടം, എൻഎച്ച്, വൈറ്റില, ചിലവന്നൂർ, തോപ്പുംപടി, രവിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് സേവനം ആദ്യ ഘട്ടത്തിൽ ലഭിക്കുന്നത്.
നെറ്റ്‌വർക്ക് സംവിധാനങ്ങൾ പൂർത്തിയാകുന്നത് അനുസരിച്ച് ഘട്ടം ഘട്ടമായി സേവനം നഗരം മുഴുവൻ വ്യാപിപ്പിക്കാനാണ് ശ്രമം.മൊബൈലിൽ സെറ്റിങ് ടാബിൽ കണക്ഷൻസ് അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക്ക് എടുത്ത് 5ജി നെറ്റ്‌വർക്ക് മോഡ് സെലക്ട് ചെയ്താൽ നിങ്ങളുടെ മൊബൈലിൽ 5ജി സേവനം ലഭ്യമാകും.