Connect with us

Kerala

കലോത്സവ അടുക്കളയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അടുക്കളയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിലാണ് കലോത്സവ വേദിയിലെ അടുക്കള പരിശോധിച്ചത്. കോഴിക്കോടിന്റെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നാല് സ്ക്വാഡുകളായി തിരി‍ഞ്ഞ് പരിശോധന നടത്തുന്നുണ്ട്.

കോട്ടയത്തെ ഭക്ഷ്യ വിഷബാധയുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധന. ഇതിന്റെ ഭാ​ഗമായി തന്നെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോ​ഗാസ്ഥർ കലോത്സവത്തിന്റെ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തെത്തിയിരിക്കുന്നത്. തുടർന്നും ഇവിടെ പരിശോധന നടത്തുന്നുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.

ഭക്ഷ്യ സുരക്ഷ വകുപ്പ് നോഡൽ ഓഫീസർ അർജുന്റെ നേതൃത്വത്തിലുള്ള നാലം​ഗസംഘമാണ് പരിശോധനക്കെത്തിയിരിക്കുന്നത്. ഇതിന് ശേഷം ന​ഗരത്തിലെ മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചിട്ടുണ്ട്. കൂടാതെ വടകര, പേരാമ്പ്ര, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലും ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിവരികയാണ്.

Advertisement