സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് നാട്ടുവയല് സ്വദേശി എം മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം വി അനീഷ് കുമാര്‍ എന്നിവരെയാണ് കയ്യോടെ പിടികൂടിയത്. ജില്ലാ ജയിലിലേക്ക്...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 41,280 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 5160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം രണ്ടിന്...
സൗജന്യ കൈത്തറി യൂണിഫോം നല്‍കാത്ത ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍ ഹൈസ്കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും യുപി, എച്ച്എസ് വിഭാഗം എയയിഡഡ് സ്കൂളിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും...
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ട് മാസത്തേയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2354.4 അടിയാണ് ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വേനലിന്റെ തുടക്കത്തില്‍ തന്നെ ഇടുക്കി...
മലപ്പുറം കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണ് കുടുങ്ങിയ രണ്ടു തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. എടരിക്കോട് സ്വദേശി അലി അക്ബര്‍ ആണ് മരിച്ചത്. എടരിക്കോട് സ്വദേശി തന്നെയായ അഹദിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അഹദിനെ കോട്ടയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്നു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നേരത്തെ, സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസില്‍ ആകാശ് തില്ലങ്കേരിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. മന്ത്രി എംബി രാജേഷിന്റെ ഡ്രൈവര്‍...
തൃശ്ശൂർ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. വടക്കാഞ്ചേരി എങ്കക്കാട് ദേശം ഭാരവാഹികൾ നൽകിയ അപേക്ഷയിലാണ് അനുമതി ലഭിച്ചത്. തൃശ്ശൂർ ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് റെജി പി ജോസഫിന്റേതാണ് ഉത്തരവ്. പൂര ദിവസമായ നാളെ രാത്രി...
തേനീച്ചയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. കർണാടകയിലെ കുടകിലാണ് ദാരുണ സംഭവം. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇരുവരും മരിച്ചത്. ഇരുവരുടേയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് പേർക്ക് കൂടെ കുത്തേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഹുലിത്തല...
സാങ്കേതിക സർവകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിണ്ടിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ വെച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്തത്. അതേസമയം ഗവർണറുടെ നടപടി വിശദീകരണം...
തൃശൂർ കോലഴിയിൽ പോക്സോ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. കോലഴി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പിജി ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. 13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോൺഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടിയത്....
കോഴിക്കോട് സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകി സുപ്രീം കോടതി. എരഞ്ഞിക്കല്‍ മൊകവൂര്‍ സ്വദേശി പ്രജിത്ത് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസ് ബി...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാപക തട്ടിപ്പ്. അനര്‍ഹര്‍ക്ക് സിഎംഡിആര്‍എഫില്‍ നിന്ന് സഹായം ലഭിച്ചതായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശമലയാളികള്‍ക്ക് ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്റ്...
കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. കക്കോടി സ്വദേശി സജ്ന (60)യുടെ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ശസ്ത്രക്രിയ നടത്തിയത് ഓര്‍ത്തോവിഭാഗം...
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയിലധികം വില വരുന്ന സ്വര്‍ണ്ണം പിടികൂടി. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 1,832 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശി സൈഷാദില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ...
2022ലെ റവന്യൂ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐ.എ.എസിന് മികച്ച കളക്ടര്‍ക്കുള്ള പുരസ്കാരം ലഭിച്ചു. മാനന്തവാടി സബ് കളക്ടര്‍ ആര്.ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടര്‍. മികച്ച ആര്.ഡി.ഒ ആയി പാലക്കാട്ടെ ഡി.അമൃതവല്ലി തെരഞ്ഞെടുക്കപ്പെട്ടു....
കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ജനുവരി 28നാണ് സുബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടർന്ന് കരൾ മാറ്റിവെക്കാനിരിക്കെയാണ് സുബിയുടെ വേർപാട് സംഭവിച്ചത്.ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും. രാവിലെ എട്ട് മണി മുതൽ...
ഗുണ്ടാ സംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി. റാങ്ക് വ്യത്യാസമില്ലാതെ നടപടിയെടുക്കുമെന്ന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഡിജിപി നിര്‍ദേശിച്ചു. ഗുണ്ടാബന്ധമുള്ളവര്‍ നിയമത്തിന്റെ പഴുതിലൂടെ...
ആധാർ കാർഡും-പാൻ കാർഡും ലിങ്ക് ചെയ്യേണ്ട സമയ പരിധി അവസാനിക്കുകയാണ്. അടുത്ത മാസം 31 ആണ് ഇത് ചെയ്യാൻ സാധിക്കുന്ന അവസാന തിയതി. ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ പാൻ നമ്പർ ഉപയോഗിച്ചുള്ള...
കേരളത്തിന്റെ നന്മയ്ക്ക് ചിലര്‍ തടസ്സം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കുരങ്ങൻ പുറത്തുചാടി. സന്ദർശകരുള്ള സമയത്ത് ചാടിയത് ആശങ്കയ്ക്കിടയാക്കി. ബ്രൗൺ നിറത്തിലുള്ള ബംഗാൾ കുരങ്ങനാണ് ഇന്നലെ വൈകിട്ട് 3.30ന് കൂടുവിട്ട് പുറത്തുചാടിയത്. കീപ്പർമാർ കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു പത്ത് വയസുള്ള ആൺകുരങ്ങ് ജീവക്കാരുടെ കണ്ണുവെട്ടിച്ച്...
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് മനുഷ്യാവകാശ കമ്മീഷന്് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജനമധ്യത്തില്‍ ചോദ്യം ചെയ്തതും, വിശ്വനാഥന്റെ പക്കലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചതും അപമാനമുണ്ടാക്കി. ആദിവാസിയാണെന്ന കാരണത്താല്‍ മോഷ്ടാവ്...
യാത്രക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള നോണ്‍സ്റ്റോപ് യാത്രയ്ക്കിടെയാണ് എയര്‍ ഇന്ത്യ-102 വിമാനം ലണ്ടനില്‍ ലാന്‍ഡ് ചെയ്തത്. രാത്രി 11.25ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി...
ഒൻപതാംക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത്് കേസിൽ 10 പേരെ പ്രതിചേർത്ത് പൊലീസ്. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കളാണ് പ്രതികൾ. പ്രതികൾ നിരീക്ഷണത്തിലാണെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് പത്ത് രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,210 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,680 രൂപയുമായി. തുടർച്ചയായി നേരിട്ട ഇടിവിന് പിന്നാലെ...
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനലിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ 21ന് ജില്ലകളിൽ നടക്കും. എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രം കാക്കനാട് മീഡിയ അക്കാദമിയാണ്. പത്തനംതിട്ടയിലെ പരീക്ഷ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും....
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കും വര്‍ഗീയതക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. കാസര്‍കോട് കുമ്പളയില്‍ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന് ജാഥ ഉദ്ഘാടനം ചെയ്യും....
പാര്‍ട്ടിക്കെതിരെ ആകാശ് തില്ലങ്കേരിയും സംഘവും പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ തില്ലങ്കേരിയില്‍ സിപിഎമ്മിന്റെ വിശദീകരണ യോഗം ഇന്ന് നടക്കും. സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന് യോഗത്തില്‍ സംബന്ധിക്കും. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണില്‍...
കൊച്ചി പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവില്‍ കൊടുംകുറ്റവാളി പിടിയില്‍. ആന്ധ്രപ്രദേശ് സ്വദേശി പ്രകാശ് കുമാര്‍ ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നാല് സംസ്ഥാനങ്ങളിലായി കേസുണ്ട്. ഗുണ്ടാ ബന്ധമുള്ള 43 പേരെയാണ് കൊച്ചി സിറ്റി പൊലീസ് മിന്നല്‍ പരിശോധനയില്‍ അറസ്റ്റ്...
കെഎസ്ആര്‍ടിസി വിഷയത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ എ കെ ബാലന്. ഗതാഗതമന്ത്രിയുടെ നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമെന്നാണ് എ കെ ബാലന്റെ വിമര്‍ശനം. കെഎസ്ആര്‍ടിസി ജീവനക്കാരെ മൊത്തമായി ബാധിക്കുന്ന പ്രശ്നത്തില്‍ തീരുമാനമെടുത്തത് ഏകപക്ഷീയമായാണെന്നും എ.കെ...
ആദായ നികുതി വകുപ്പിന്റെ പരിശോധനകൾക്കെതിരെ ബിബിസിയുടെ ലേഖനം. പരിശോധനയ്ക്കെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കും പൊലീസുമാർക്കുമെതിരെ ബിബിസി രംഗത്തെത്തി. മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്നും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. ബിബിസി ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു...
നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന മുരളിയുടെ വെങ്കല പ്രതിമ നിർമിക്കുന്നതില്‍ പിഴവുവരുത്തിയ ശിൽപിക്ക് നൽകിയ 5.70 ലക്ഷം രൂപ വേണ്ടെന്ന് വെച്ച് സർക്കാർ. മുരളിയുടെ അർദ്ധകായ ശിൽപത്തിനായി അനുവദിച്ച തുക തിരിച്ചടയ്ക്കേണ്ടെന്ന് സർക്കാർ...
ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് കര്ഷകന് മുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ്. ബിജു കുര്യന് മുങ്ങിയത് ആസൂത്രിതമായാണെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജു കുര്യന് ചെയ്തത്....
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസർഗോഡ് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കാഞ്ഞങ്ങാട് നഗരത്തിൽ മുഖ്യമന്ത്രിയുടെ വരവറിയിച്ചുള്ള പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന അവസാനിപ്പിക്കണമെന്ന് യൂത്ത്...
സൗത്ത് ആഫ്രിക്കയില്‍ നിന്ന് പന്ത്രണ്ട് ചീറ്റ പുലികള്‍ ഇന്ത്യയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവയെ മധ്യപ്രദേശിലെ ഗ്വാളിയോറിയില്‍ എത്തിച്ചത്. ഇവയെ ഉടന്‍ കുനോയി ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ടുപോകും. ഏഴ് ആണ് ചീറ്റകളും അഞ്ച് പെണ് ചീറ്റകളുമാണ്...
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 41,760 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5,220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍...
കേരള പൊലീസിന് കീഴിലെ തീവ്രവാദി വിരുദ്ധ സ്ക്വാഡായ അവഞ്ചേഴ്സിന് അംഗീകാരം നൽകി സർക്കാർ ഉത്തരവ്. നഗര പ്രദേശത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തടയാനും സ്ഫോടക വസ്തുക്കൾ നശിപ്പിക്കുന്നതിനും വേണ്ടി പ്രത്യേക പരിശീലനം നൽകിയാണ് അവഞ്ചേഴ്സ് എന്ന...
ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം. കോവിഡ് നിയന്ത്രണത്തിനു ശേഷമുള്ള ആദ്യത്തെ ശിവരാത്രി ആഘോഷമായതിനാൽ ഇത്തവണ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തിനായി ഇത്തവണ പെരിയാർ തീരത്ത് 116 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസം ആലുവയിൽ കടുത്ത...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 41,440 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5,180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍...
രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണത്തിന് പവന് 320 രൂപ കുറഞ്ഞു. 41,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5200 രൂപയായി. ഇന്നലെ പവന് 41,920 രൂപയും ഗ്രാമിന് 5,240 രൂപയുമായിരുന്നു. ഈ...
ലോകായുക്ത, സര്‍വകലാശാലാ ബില്ലുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി കത്തയച്ചു. ഇതടക്കം എട്ട് ബില്ലുകള്‍ ഒപ്പിടാനുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കത്തെന്നാണ്...
പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും ഉണ്ടാക്കിയ നികുതി നഷ്ടം ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ ജിഎസ്ടി നഷ്ടപരിഹാരത്തിനുളള സമയ പരിധി ദീര്‍ഘിപ്പിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തിന് ജിഎസ്ടി കുടിശ്ശികയായി കേന്ദ്രം 750...
നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നതിൽ എതിർപ്പ് അറിയിച്ച് ദിലീപ്. തെളിവുകൾ ഇല്ലാത്തതിനാൽ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്ന് സിപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ദിലീപ് പറഞ്ഞു. കാവ്യാമാധവന്റെ മാതാപിതാക്കളെ വിസ്തരിക്കുന്നതിലും ദിലീപ് എതിർപ്പ് പ്രകടിപ്പിച്ചു....
കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. 1.3 മുതൽ 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും...
നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന വാദവുമായി അഭിഭാഷകൻ അഡ്വ. സൈബി ജോസ് കിടങ്ങൂർ. പരാതിക്കാരി ഇ-മെയിൽ വഴി ഒത്തുതീർപ്പിന് തയാറാണെന്ന് അറിയിച്ചെന്നും സൈബി കോടതിയെ അറിയിച്ചു. ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ...
ലൈഫ് കോഴക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്ന് കോടതി ഇഡിക്ക് നിര്‍ദേശം...
കോയമ്പത്തൂര്‍ – മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വിവിധ ഇടങ്ങളിലായി എന്‍ഐഎ നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ആലുവ സ്വദേശികളെയാണ് കസ്റ്റഡിയില്‍ എടുത്തത്. വന്‍തോതില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും നാല് ലക്ഷം രൂപയും പിടിച്ചെടുത്തെന്ന് എന്‍ഐഎ അറിയിച്ചു....
കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ രൂക്ഷവിമര്‍ശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നല്‍കിയില്ലെന്നാണ് ആരോപണം. കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ...
കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ജോലിക്ക് തിരികെയെത്തി. ജീവനക്കാര്‍ക്കെതിരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ട അവധിയുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക്...
മലപ്പുറം എടക്കരയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ലി സ്വദേശി വിപിന്‍ ആണ് മരിച്ചത്. നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടിലാണ് വിപിന്റെ മൃതദേഹം കണ്ടെത്തിയത്. ഫൊറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വിപിന്റെ...
മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ ഡ്രൈവര്‍മാരെ കൊണ്ട് ഇമ്പോസിഷന്‍ എഴുതിപ്പിച്ച് തൃപ്പൂണിത്തുറ പൊലീസ്. ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ലെന്ന് ആയിരം തവണയാണ് പൊലീസ് ഇമ്പോസിഷന്‍ എഴുതിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മദ്യപിച്ച് വാഹനമോടിച്ചാല്‍...