Connect with us

Kerala

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കുരങ്ങൻ പുറത്തുചാടി

Published

on

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കുരങ്ങൻ പുറത്തുചാടി. സന്ദർശകരുള്ള സമയത്ത് ചാടിയത് ആശങ്കയ്ക്കിടയാക്കി. ബ്രൗൺ നിറത്തിലുള്ള ബംഗാൾ കുരങ്ങനാണ് ഇന്നലെ വൈകിട്ട് 3.30ന് കൂടുവിട്ട് പുറത്തുചാടിയത്.

കീപ്പർമാർ കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു പത്ത് വയസുള്ള ആൺകുരങ്ങ് ജീവക്കാരുടെ കണ്ണുവെട്ടിച്ച് കൂടിന് പുറത്ത് ചാടിയത്.മൃഗശാല വളപ്പിലെ മരത്തിൽ കയറി ഇരുന്ന കുരങ്ങിനെ മൃഗശാല ഡോക്ടർ ഗൺ ഉപയോഗിച്ച് മയക്കുവെടിവച്ചെങ്കിലും ഗണ്ണിനുണ്ടായ തകരാർ ഉള്ളത് കാരണം വെടി കൊണ്ടില്ല. ഇതോടെ അധികൃതരും ആശങ്കയിലായി.

ആക്രമണ സ്വഭാവമുള്ള വർഗത്തിൽപ്പെട്ടതാണ് ഈ കുരങ്ങ്. കൂടുതൽ ജീവനക്കാരെത്തി കല്ലെറിഞ്ഞും ഉച്ചത്തിൽ ശബ്ദമുണ്ടാക്കി വിരട്ടിയുമാണ് കുരങ്ങിനെ താഴെയിറക്കിയത്. താഴെ എത്തിയുടനെ കുരങ്ങിനെ തുറന്ന കൂട്ടലേക്ക് കയറ്റി. അടച്ച കൂട്ടലേക്ക് മാറ്റുമ്പോൾ അതിന് വിസമ്മതിച്ച കുരങ്ങിനെ നിരീക്ഷിക്കാൻ ഇന്നലെ രാത്രി പ്രത്യേകം ജീവനക്കാരനെയും ചുമതലപ്പെടുത്തിയിരുന്നു. വീഴ്ചയുണ്ടായെങ്കിലും മൃഗശാല അധികൃതർ വിഷയത്തിൽ പ്രതികരിക്കാൻ തയാറായില്ല.

Advertisement