Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; 41,500ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,280 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 5160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം രണ്ടിന് 42,880 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. 27ന് 41,080 രൂപയിലേക്ക് വരെ താഴ്ന്ന സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് വില ഉയര്‍ന്നത്.

Advertisement