Connect with us

Kerala

മുഖ്യമന്ത്രിയുടെ വരവറിയിച്ച് പെരുമ്പറ വിളംബര ജാഥ; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസർഗോഡ് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കാഞ്ഞങ്ങാട് നഗരത്തിൽ മുഖ്യമന്ത്രിയുടെ വരവറിയിച്ചുള്ള പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക്. കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ പരിപാടിയിലാണ് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം. പ്രിന്‍സിപ്പല്‍ എടക്കോട് ഷാജിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് തനിക്ക് നിര്‍ദേശം ലഭിച്ചെന്ന് വകുപ്പ് മേധാവികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പ്രിന്‍സിപ്പല്‍ പറയുന്നുണ്ട്. ഈ ഓഡിയോ ട്വന്റിഫോറിന് ലഭിച്ചു. കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്‌കും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇന്നലെയാണ് പ്രിന്‍സിപ്പല്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Advertisement