വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരുടെ മൃതദേഹങ്ങള്‍ കോളനിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരെ കാണാതായത്....
പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ ബിവിഎസ് സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ എസ് സിദ്ധാര്‍ഥ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ തീരുമാനത്തെ സിദ്ധാര്‍ഥന്റെ കുടുംബം സ്വാഗതം...
കെഎസ്ആർടിസിയിൽ മരണപ്പെട്ട ജീവനക്കാരന് ട്രാൻസ്ഫർ. ഉത്തരവിന്റെ പകർപ്പ് പുറത്ത് . കഴിഞ്ഞവർഷം ഡിസംബറിൽ മരണപ്പെട്ട ഇ.ജി.മധു എന്ന ഇൻസ്പെക്ടർ വിഭാഗം ജീവനക്കാരനെയാണ് ട്രാൻസ്ഫർ ചെയ്തത്. എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ഇറക്കിയ ഉത്തരവിലാണ് പിഴവ് കണ്ടെത്തിയത്. ട്രാൻസ്ഫർ...
കോഴ ആരോപണത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു. ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം. കഴിഞ്ഞദിവസമാണ് കലോത്സവം തുടങ്ങിയത്. അഞ്ചു ദിവസം നീളുന്ന കലോത്സവത്തിനിടെയാണ് കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ കലോത്സവത്തിന്റെ...
രാവിലെയും രാത്രിയും ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കൊച്ചി മെട്രോ പിന്‍വലിച്ചു. രാവിലെ ആറുമുതല്‍ ഏഴുവരെയും രാത്രി പത്തുമുതല്‍ 10.30 വരെയും ഉള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നതാണ് പിന്‍വലിച്ചത്. യാത്രക്കാര്‍...
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 48000 കടന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. 48,600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇങ്ങനെ പോയാല്‍ 50,000 കടക്കുന്നതിന്...
ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാന്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട ഉഭയകക്ഷി...
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി അഞ്ചു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ( ശനിയാഴ്ചയും ഞായറാഴ്ചയും)പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം...
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി പിതൃസ്മരണ പുതുക്കി ആയിരക്കണക്കിന് വിശ്വാസികള്‍. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം ഞായറാഴ്ച വരെ നീളും. കുംഭമാസത്തിലെ അമാവാസി അവസാനിക്കുന്ന ഞായറാഴ്ച ഉച്ചവരെ ബലിതര്‍പ്പണം തുടരും. വെള്ളിയാഴ്ച രാവിലെ മുതല്‍...
സാമൂഹിക പ്രവര്‍ത്തകയും ഇന്‍ഫോസിസ് ഫൗണ്ടേഷന് മുന്‍ അധ്യക്ഷയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. രാഷ്ട്രപതിയാണ് സുധാ മൂര്‍ത്തിയെ ഉപരിസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. സ്ത്രീശാക്തീകരണത്തിന്റെ സാക്ഷ്യപത്രമാണ് സുധാമൂര്‍ത്തിയുടെ നിയമനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സുധാമൂര്‍ത്തിയുടെ രാജ്യസഭയിലെ...
അധികമായി കടമെടുക്കുന്നതിന് അനുമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു....
തമിഴ്നാട്ടിൽ രണ്ടു സ്ഥലങ്ങളിലായുണ്ടായ കാട്ടാന ആക്രമണത്തിൽ കർഷകനും എസ്റ്റേറ്റ് തൊഴിലാളിയും കൊല്ലപ്പെട്ടു. ദേവർഷോലയിൽ ദേവൻ ഒന്ന് എസ്റ്റേറ്റ് തൊഴിലാളി മാധേവ് (52), കർഷകൻ നാഗരാജു (52) എന്നിവരാണു കൊല്ലപ്പെട്ടത്. രാവിലെ ഏഴരയോടെയാണു മാധേവിനെ കാട്ടാന ആക്രമിച്ചത്....
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണമെന്ന് ജിഎസ്ടി കമ്മീഷണറുടെ ശുപാർശ. ആൽക്കഹോളിന്റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണ്ണയിക്കണം എന്നാണ് ശുപാർശ. മദ്യ ഉല്പാദകരുടെ ആവശ്യം അനുസരിച്ചാണ് വീര്യം കുറഞ്ഞ...
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരംകാണാന്‍ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 11-ന് ഡല്‍ഹിയില്‍ ധനമന്ത്രാലയത്തിലാണ് ചര്‍ച്ച. സുപ്രീംകോടതി നിര്‍ദേശിച്ചപ്രകാരമാണ് കേന്ദ്രവും സംസ്ഥാനവും ചര്‍ച്ചയ്ക്കു തയ്യാറായത്. ഉദ്യോഗസ്ഥതല ചര്‍ച്ച ആയതിനാല്‍ ധനമന്ത്രി കെ...
രാജ്യത്ത് എൽ പി ജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ ദിന സമ്മാനം ആണെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ‘ ഇന്ന് വനിതാ ദിനത്തിൽ എൽ...
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിനവും റെക്കോർഡ് ഭേദിച്ച് കുതിപ്പ് തുടരുകയാണ് സ്വര്‍ണനിരക്ക്. വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെത്തിയിരിക്കുകയാണ്. നാലാം ദിനം പവന് 120 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച (08.03.2024)...
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും പറഞ്ഞു.സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി...
കോഴിക്കോട് ചക്കിട്ടപ്പാറയിൽ വീണ്ടും പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്. പ്രദേശത്തെ വളർത്തുനായ്ക്കളെ കടിച്ച് പരിക്കേൽപ്പിച്ചു. പുലിയിറങ്ങിയതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി. കൂട്ടിലടച്ചിരുന്ന രണ്ട് വളർത്തുനായ്ക്കളെയാണ് പുലി കടിച്ചത്. പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ...
മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ഞായറാഴ്ച അന്തർസംസ്ഥാന യോഗം ചേരും. ബന്ദിപ്പൂരിലാണ് യോഗം. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വനം മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. കർണാടകയിൽ പിടികൂടിയ കാട്ടാന വയനാട്ടിലെത്തി ആളെ കൊന്നതൊടെയാണ് അന്തർ...
കോട്ടയം: ട്രെയിനിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ അമ്മയും കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കോട്ടയം അടിച്ചിറയില്‍ രാവിലെ 10.50നായിരുന്നു അപകടം.കാരിത്താസ് മേല്‍പ്പാലത്തിനു സമീപത്തുവച്ചാണ് ഇവരെ ട്രെയിന്‍ ഇടിച്ചത്. ഇതര സംസ്ഥാനക്കാരായ അമ്മയും അഞ്ച്...
നാളെ മുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി. ശിവരാത്രി പ്രമാണിച്ചാണ് നാളെ ബാങ്ക് പ്രവര്‍ത്തിക്കാത്തത്. മാര്‍ച്ച് 9 രണ്ടാം ശനിയാഴ്ചയാണ്. തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് പ്രവര്‍ത്തിക്കാത്തത് കാരണം ഇടപാടുകള്‍ നടത്തേണ്ടവര്‍ ഇന്ന് തന്നെ ചെയ്യണം....
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് നീക്കം ഊർജിതമാക്കി സർക്കാരും മദ്യ കമ്പനികളും. വിൽപന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസൽ ബക്കാർഡി ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ചു. GST കമ്മീഷണർ പുതിയ നികുതി നിരക്ക് ശുപാർശ ചെയ്തതിന്...
ലോകത്ത് ഇതുവരെ ഫെബ്രുവരിയില്‍ അനുഭവപ്പെട്ട ഏറ്റവും ചൂടേറിയ തപനില 2024 ഫെബ്രുവരിയിലെന്ന് യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ ഏജന്‍സി. 1850 മുതല്‍ 1900 വരെയുള്ള ഫെബ്രുവരികളിലെ ശരാശരി താപനിലയേക്കാള്‍ 1.77 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് കഴിമാസം രേഖപ്പെടുത്തിയതെന്നും...
അഭിമന്യു കൊലക്കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകള്‍ കോടതിയില്‍ നിന്നും അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടെന്ന് അഭിമന്യുവിന്റെ കുടുംബം. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ രേഖകള്‍ കാണാതായത് ഞെട്ടിക്കുന്ന സംഭവമാണ്. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണം. രേഖകള്‍ മാറ്റിയവരെ പൊതു സമൂഹത്തിന്...
മലയാളിയായ മനോജ് ചാക്കോ നേതൃത്വം നല്കുന്ന വിമാനക്കമ്പനി ഫ്ളൈ 91ന് സര്‍വീസ് നടത്താന്‍ അനുമതി. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് പുതിയ വിമാന കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ അനുമതി നല്‍കിയത്. തൃശൂര്‍ സ്വദേശിയായ...
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം എന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. സി സ്പേസ് എന്നു പേരിട്ടിരിക്കുന്ന ഈ ഒടിടി പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം വ്യാഴാഴ്ച 9:30ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം. ഒരുകേന്ദ്രത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് കെബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു. ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്. ഇന്നലെ ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ്...
സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും,...
മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്മജ വേണുഗോപാൽ ഇന്ന് ബിജെപിയിൽ ചേരും. പദ്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ഡൽഹിയിൽ എത്തിയ പദ്മജ ബിജെപി ദേശീയനേതൃത്വവുമായി പദ്മജ ചര്‍ച്ച നടത്തി. കോൺഗ്രസ്...
എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്വെയറിൽ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വെഹിക്കിള്‍ ഡിപാർട്മെന്റ്. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാൽ മാത്രമേ...
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസം. 13,600 കോടി കടമെടുക്കാന്‍ കേരള സര്‍ക്കാരിന് കേന്ദ്രം അനുമതി നല്കി. കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ്, കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ...
നവകേരള സദസിനുള്ള പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ. സർക്കാർ സ്ഥാപനമായ സി ആപ്റ്റിനായിരുന്നു ചുമതല. 2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയായിരുന്നു സർക്കാർ നവകേരള സദസ് സംഘടിപ്പിച്ചത്. 25,40,000...
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ 10.23ഓടെ കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മുതൽ...
ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നരമണിക്കൂറോളം. എട്ടര മുതലാണ് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ഇതിനുമുന്‍പും ഫെയ്സ്ബുക്ക് നിശ്ചലമായിട്ടുണ്ടെങ്കിലും ഇത്രയധികം സമയം പ്രവര്‍ത്തനരഹിതമാകുന്നത് അപൂര്‍വമാണ്. ആപ്പുകള്‍ ലോഡ് ചെയ്യാനും സന്ദേശങ്ങള്‍ അയക്കാനും...
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നു. ഇന്ന് 200 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 47,760 രൂപയായി. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 5970...
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സര്‍വകലാശാല നാലംഗ കമ്മീഷനെ നിയോഗിച്ചു. ഡീന്‍ എം കെ നാരായണന്, അസിസ്റ്റന്റ് വാര്ഡന് കാന്തനാഥന് എന്നിവര്‍ക്ക് വീഴ്ച പറ്റിയോയെന്നാണ് കമ്മീഷന് അന്വേഷിക്കുക. മൂന്നു മാസത്തിനകം...
കോഴിക്കോട്ടും കൊച്ചിയിലും വന്‍ മയക്കുമരുന്ന് പിടികൂടി. കോഴിക്കോട് ഫറോക്കില്‍ 149 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര് പിടിയിലായി. ഷാറൂഖ് ഖാന് (24), മുഹമ്മദ് തയ്യിബ് (24), മുഹമ്മദ് ഷഹില്‍ (25) എന്നിവരാണ് കോഴിക്കോട് പിടിയിലായത്. കൊച്ചി...
സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ഉന്നതതലയോഗം വിളിച്ചു. ഓണ്‍ലൈനായി ചേരുന്ന യോഗം ഇന്ന് ഉച്ചയ്ക്ക് 2.30 ന് നടക്കും. വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍...
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തെത്തുടര്‍ന്ന് ഹോസ്റ്റലില്‍ കടുത്ത അച്ചടക്ക നടപടിക്ക് സര്‍വകലാശാല. ഹോസ്റ്റലില്‍ സിസിടിവി കാമറ സ്ഥാപിക്കും. ഓരോ നിലകളിലും പ്രത്യേകം ചുമതലക്കാരെ നിയോഗിക്കും. അസിസ്റ്റന്റ് വാര്‍ഡനാകും ഹോസ്റ്റലിന്റെ മൊത്തം ചുമതല. സര്‍വകലാശാല...
ക്ഷീരസഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി. മില്‍മ ഭരണം പിടിക്കാനുള്ള ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ മൂന്നു ബില്ലുകള്‍ക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. മില്‍മ ഭരണം...
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോളേജ് ഡീൻ എം.കെ. നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും വിശദീകരണം നല്കി. ഇരുവര്‍ക്കും സംഭവത്തിൽ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കാരണം കാണിക്കല്‍ നോട്ടീസ്...
സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഗവര്‍ണറും സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സര്‍ക്കാരിന്റെ ഹര്‍ജി...
മോണ്സന് മാവുങ്കല്‍ പ്രതിയായ തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യഘട്ട കുറ്റപത്രമാണ് കോടതിയില്‍ നല്‍കിയത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ...
രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ ഏഴ് സംസ്ഥാനങ്ങളിലെ 17 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയും ലഷ്കറെ ത്വയ്യിബ (എല്‍ഇടി) ഭീകരനുമായ ടി നസീര്‍...
കോട്ടയം പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്സണും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാര്‍ പൊലീസിനെ...
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 47,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. 5945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം...
തിരുവനന്തപുരം ചെങ്കോട്ടു കോണത്ത് സുഹൃത്ത് തീ കൊളുത്തിയ യുവതി മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പൗഡിക്കോണം സ്വദേശി സരിത (46)യാണ് മരിച്ചത്. ഇന്നലെയാണ് സുഹൃത്തായ ബിനു സരിതയ്ക്ക് മേല്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്. വീട്ടില്‍ നിന്നും...
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം,...
സംസ്ഥാനത്ത് ഇന്ന് കെഎസ്യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സിദ്ധാര്‍ത്ഥനെ...
സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 5 വയസിന് താഴെയുള്ള 23,24,949 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടത്. ഒറ്റ ദിവസം...