ദേശീയം
ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു
തമിഴ്നാട്ടിൽ രണ്ടു സ്ഥലങ്ങളിലായുണ്ടായ കാട്ടാന ആക്രമണത്തിൽ കർഷകനും എസ്റ്റേറ്റ് തൊഴിലാളിയും കൊല്ലപ്പെട്ടു. ദേവർഷോലയിൽ ദേവൻ ഒന്ന് എസ്റ്റേറ്റ് തൊഴിലാളി മാധേവ് (52), കർഷകൻ നാഗരാജു (52) എന്നിവരാണു കൊല്ലപ്പെട്ടത്.
രാവിലെ ഏഴരയോടെയാണു മാധേവിനെ കാട്ടാന ആക്രമിച്ചത്. മസിനഗുഡിയിലാണു കർഷകനെ കാട്ടാന കൊന്നത്. ഇന്നു പുലർച്ചെ നാലരയോടെയാണു നാഗരാജൻ കൃഷിയിടത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിലെ ഷെഡ്ഡിൽനിന്നു വീട്ടിലേക്ക് വരുമ്പോഴാണു കാട്ടാന ആക്രമിച്ചത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement