കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പടര്‍ന്ന് പിടിക്കുന്നതിനിടെ, വരാനിരിക്കുന്ന കൊവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് ഏറ്റവുമധികം രോഗം ബാധിക്കാന്‍ പോകുന്നത് എന്ന വാര്‍ത്തകള്‍ രക്ഷിതാക്കളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. അതിനിടെ 12 വയസിന് മുകളില്‍ പ്രായമുള്ള...
കേരള ലാ അക്കാദമി ലാ കോളേജിൽ 2021-22 അദ്ധ്യായന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പഞ്ചവത്സര ബിഎ എൽഎൽബി, പഞ്ചവത്സര ബികോം എൽഎൽബി, ത്രിവത്സര എൽഎൽബി, എൽഎൽഎം, എംബിഎൽ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചവത്സര ബിഎ...
കേരളം വില കൊടുത്തു വാങ്ങുന്ന വാക്സീൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്നെത്തുന്നത്. കൊവിഷീൽഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. ഒരു കോടി ഡോസ്...
ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി എൺപത്തിയൊൻപത് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഒരു കോടി എൺപത്തിരണ്ട് ലക്ഷം പേർ ചികിത്സയിലുണ്ട്. അമേരിക്കയിലാണ്...
കൊവിഡ് ചികിത്സയ്ക്കു ചെലവായ നാലര ലക്ഷത്തോളം രൂപ പൂർണമായി അടയ്ക്കാത്തതിന്റെ പേരിൽ മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിക്കു ജില്ലാ കലക്ടറുടെ കാരണം കാണിക്കൽ നോട്ടിസ്. കൊവിഡ് ചികിത്സയ്ക്കിടെ മരിച്ച 46-കാരന്റെ മൃതദേഹം വിട്ടുകൊടുക്കണമെങ്കിൽ...
സംസ്ഥാനത്ത് ജയിലുകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഉത്തരവായി. സംസ്ഥാനത്തെ 55 ജയിലുകളിലും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള...
കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088,...
യാത്രാപാസിനായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം പാസ് നല്‍കാനാകില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കേണ്ടിവരും. നിര്‍മാണ മേഖലയിലെ ആളുകളെ ജോലിക്കെത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണ്. അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം ആവശ്യമാണ്. ജോലിക്ക് പോകാന്‍ പാസ്...
രാജ്യത്ത് ഇന്നലെയും നാലു ലക്ഷത്തിലേറെ പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 4,03,738 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,092 പേര് ഈ സമയത്തിനിടെ കൊവിഡ് മൂലം മരിച്ചു. ഇന്നലെ 3,86,444 പേരാണ്...
ചൈനീസ് റോക്കറ്റിന്റെ ഒരു ഭാഗം ഇന്ന് രാത്രി ഭൂമിയിലേക്ക് വീഴുമെന്ന് റിപ്പോർട്ട്. ഇതിന്റെ അവശിഷ്ട്ടങ്ങൾ ജനവാസമേഖലയില്‍ പതിക്കുമെന്നാണ് സൂചനയെങ്കിലും സ്ഥലം, സമയം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. അന്തരീക്ഷത്തിലേക്ക് കടന്നതിനു ശേഷമേ ഇക്കാര്യം കൃത്യമായി...
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരിക്കുക. പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല....
കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ് അറിയിച്ചു. https://pass.bsafe.kerala.gov.in...
കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395,...
കൊവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ടെസ്റ്റ് റിസൽട്ട് ആവശ്യമില്ലെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കണം. ഗുരുതര...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും കേരളത്തിൽ...
ലോക്ക്ഡൗണ്‍ സമയത്തെ പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും.അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പൊലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും...
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനം വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് കടക്കുകയാണ്. ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ലോക്ഡൗണുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖ...
ഏപ്രിലില്‍ രാജ്യത്ത് തൊഴില്‍ നഷ്ടമായത് 75 ലക്ഷം പേര്‍ക്കെന്ന് റിപ്പോർട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി (സിഎംഐഇ) ആണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ മേഖലയിലെ സ്ഥിതി ഇനിയും മോശമാകുമെന്നും സിഎംഐഇ മാനേജിങ് ഡയറക്ടറും ചീഫ്...
സംസ്ഥാനത്ത് 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് കൊവിഡ് വാക്സിന് ലഭ്യമാക്കും . അതിൽ മറ്റ് രോഗമുള്ളവർക്ക് വാക്സിനേഷന് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യത്തിന് പുറത്ത് പോകേണ്ടവർ പൊലീസിൽ നിന്നും...
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുകയാണ്. നാളെ മുതൽ അടച്ചിടൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർ പൊലീസില്‍ നിന്ന് പാസ്...
സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153,...
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നു കോടതി റിപ്പോർട്ട് തേടി. മെയ് 4 ന് ജൂബിലി മിഷൻ...
കേരളത്തിലെ എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓക്സിജന്‍ വാര് റൂമുകള്‍ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ ആശുപത്രിയിലേയും കോവിഡ് രോഗികളുടെ എണ്ണവും, ഓക്സിജന്‍ ലഭ്യതയും ഈ വാര് റൂമുകളില്‍ നിരന്തരമായി മോണിറ്റര്‍...
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും അവശ്യ സാധനങ്ങളുടെ ലഭ്യതക്ക് തടസ്സമുണ്ടാവില്ലെന്നും കണ്ണൂർ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സാധനങ്ങളുടെ വിതരണത്തിനായി ആര്...
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് സഹായഹസ്തവുമായി ഐഎസ്ആര്‍ഒ. കേരളത്തിനായി 12 ടണ്‍ ലിക്വിഡ് ഓക്സിജന്‍ ഐഎസ്ആര്‍ഒ സൗജന്യമായി നല്കി. ക്രയോജനിക് എന്‍ജിനായി ഉല്പാദിപ്പിക്കുന്ന മേന്മയേറിയ ലിക്വിഡ് ഓക്സിജനാണ് തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയില്‍നിന്ന് കേരളത്തിലെത്തിച്ചത്. ഓക്സിജന്‍...
കൊവിഡ് ചികിത്സയുടെ പേരിൽ ചില സ്വകാര്യ ആശുപത്രികൾ ഭീമമായ തുക ഈടാക്കി രോഗികളെ ചൂഷണം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. തിരുവനന്തപുരം ജില്ലയിലെ...
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 4.12,262 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3980 പേര് മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം...
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 3,82,691 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,58,234 ആയി. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 26 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 248 പേരാണ്. അതേസമയം, മെയ് പകുതിയോടെ സംസ്ഥാനത്ത് രോഗവ്യാപനം തീവ്രമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ എട്ടു ജില്ലകളില്‍ ടി പി ആര് 25നു മുകളിലെത്തി. രോഗ ബാധിതരുടെ...
സംസ്ഥാനത്തേക്ക് കൂടുതൽ കൊവിഡ് വാക്സിൻ എത്തി. കേന്ദ്ര സർക്കാരിൽ നിന്ന് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ ആണ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇതോടെ സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. എത്തിയ വാക്സിൻ എറണാകുളം, കോഴിക്കോട്...
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഏഴര ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാല്പത്തിയൊന്പത് ലക്ഷം...
മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം നിര്യാതനായി. 103 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. രാത്രി വൈകിയായിരുന്നു അന്ത്യം. മാര്‍േതാമ്മ സഭയുടെ മേലധ്യക്ഷ...
സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താല്കാലിക പരിഹാരം. ഇന്ന് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കൂടി കേരളത്തിലെത്തും. 75000 ഡോസ് കൊവാക്സീനും കേരളത്തിലെത്തിയിട്ടുണ്ട്. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നൊരു നിര്‍ദേശവും...
രാജ്യത്ത് ഇന്ധനവില കൂട്ടി. 18 ദിവസത്തിന് ശേഷം കേരളത്തില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ 57 പൈസയായി. ഒരു ലിറ്റര്‍ ഡീസല്‍...
മന്ത്രിസഭാ രൂപീകരണത്തിനായുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുരോഗമിക്കുകയാണ്. മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങളെന്ന വൻ പരീക്ഷണത്തിനൊരുങ്ങുകയാണ് സിപിഎം എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട് . അങ്ങനെ വന്നാൽ എം എം മണി,എ സി മൊയ്തീൻ,കടകംപള്ളി, ടി പി...
മന്ത്രിസഭാ രൂപീകരണത്തിലും പരീക്ഷണത്തിനൊരുങ്ങി സിപിഎം . മന്ത്രിസഭയിൽ എല്ലാവരെയും പുതുമുഖങ്ങളാക്കാൻ സിപിഎമ്മിൽ ആലോചന. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ശ്രദ്ധനേടിയ ശൈലജ ടീച്ചറെ മാത്രം പദവിയിൽ നിന്ന് മാറ്റണോ എന്നതിൽ തുടർ ചർച്ച നടത്തുമെന്നും വിവരമുണ്ട്. സിപിഎം ഇത്തരത്തിലൊരു...
കൊവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്ന റെംഡെസിവര്‍ മരുന്നിന്റെ വിതരണത്തെക്കുറിച്ച് മരുന്ന് നിര്‍മ്മാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. റെംഡെസിവര്‍ വിപണിയില്‍ ഇറക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോടും സര്‍ക്കാരിനോടും കോടതി മറുപടി തേടിയത്. ചീഫ് ജസ്റ്റിസ്...
രാജ്യത്തെ കൊവിഡ് കുതിപ്പ് തുടരുന്നു.ഇന്നും മൂന്നരലക്ഷത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ 3,57,229 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,02,82,833 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു....
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാല്പത്തിയൊന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇന്നലെ മാത്രം 10,000ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ...
സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതി രൂക്ഷമെന്ന് റിപ്പോർട്ട്. 10 ദിവസം കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധർ നൽകുന്നത്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം 5 ദിവസം ആയി ചുരുങ്ങി. അടച്ചിടൽ...
നടൻ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ...
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ. അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് അനുമതി. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കണമെന്നാണ്...
അടുത്ത മന്ത്രിസഭയുടെ സത്യപ്രതിജ്ഞ എൽ ഡി എഫ് യോഗത്തിനു ശേഷം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരെ പിന്നീട് തീരുമാനിക്കും. മന്ത്രിസഭയിലെ പുതുമുഖങ്ങളെ സംബന്ധിച്ച് ആലോചനകൾക്ക് ശേഷം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിന് മുൻഗണന...
സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311,...
രാഷ്ട്രീയ മേലാളൻമാർ താഴെത്തട്ടിലിരിക്കുന്ന സാധാരണ ജനങ്ങളുടെ വികാരം അറിഞ്ഞു പ്രവർത്തിക്കണമെന്ന് വൈ.ജെ.ഡി.എസ് കേരള സ്റ്റേറ്റ് സെക്രട്ടറി ഉമ്മർ പാടലടുക്ക.പ്രബുദ്ധ കേരള ജനത എൽ ഡി എഫിന് ഈ തിളക്കമാർന്ന വിജയം സമ്മാനിച്ചത് വെറുതെയല്ല … ഇന്നിപ്പോൾ...
നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവ് സ്ഥാനവും യു.ഡി.എഫ് ചെയർമാൻ സ്ഥാനവും രാജിവെയ്ക്കാനൊരുങ്ങി രമേശ് ചെന്നിത്തല. രണ്ടു സ്ഥാനങ്ങളും ഉടൻ രാജിവെയ്ക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. രമേശ് ചെന്നിത്തല പരാജയം...
സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഓക്സിജൻ കിടക്കകൾപോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സീൻ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും...
സംസ്ഥാനത്ത് ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525,...
തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണിയുടെ തേരോട്ടം. 150 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നേറുമ്പോള്‍ 83 സീറ്റുകളിലാണ് അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ മുമ്പിലുള്ളത്. കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനാണ് മുമ്പിലുള്ളത്. ഡിഎംകെ ഒറ്റയ്ക്ക്...
സംസ്ഥാനത്ത് നേരിട്ട പരാജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ ജനങ്ങൾ നൽകിയ വിധിയെ അംഗീകരിക്കുന്നു. തോൽവി എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കും. പ്രതിപക്ഷം ഉന്നയിച്ച ഇടതുപക്ഷത്തിന്റെ അഴിമതികൾ നിലനിൽക്കുന്നതാണ്....