Covid 19
രാജ്യത്ത് ഇന്നും മൂന്നരലക്ഷം കടന്ന് പ്രതിദിന രോഗബാധ; 3449 മരണം
രാജ്യത്തെ കൊവിഡ് കുതിപ്പ് തുടരുന്നു.ഇന്നും മൂന്നരലക്ഷത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ 3,57,229 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,02,82,833 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 3449 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,22,408 ആയി ഉയർന്നു. നിലവിൽ 34,47,133 പേരാണ് ചികിത്സയിൽ കഴിയുന്നത്.24 മണിക്കൂറിനിടെ 3,20,289 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,66,13,292 ആയി ഉയർന്നു. നിലവിൽ 15,89,32,921 പേർ വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാല്പത്തിയൊന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇന്നലെ മാത്രം 10,000ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 32.26 ലക്ഷം കടന്നു.
പതിമൂന്ന് കോടിയിലധികം പേര് രോഗമുക്തി നേടി.അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 30,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.91 ലക്ഷം പേര് മരിച്ചു.