കേരളം
കേരളം വില കൊടുത്ത് വാങ്ങുന്ന വാക്സീൻ്റെ ആദ്യ ബാച്ച് ഇന്നെത്തും
കേരളം വില കൊടുത്തു വാങ്ങുന്ന വാക്സീൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്നെത്തുന്നത്. കൊവിഷീൽഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും.
ഒരു കോടി ഡോസ് വാക്സീൻ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കുമായിരിക്കും മുൻഗണനയെന്നാണ് സർക്കാർ അറിയിക്കുന്നത്. 75 ലക്ഷം ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്സീൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.
അതേസമയം രാജ്യത്തിന്റെ കൊവിഡ് വാക്സിൻ നയത്തിൽ ഇടപെടരുതന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കി. നയം തുല്യത ഉറപ്പാക്കുന്നതെന്ന് കേന്ദ്രത്തിൻ്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനങ്ങൾക്കെല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രം വലിയ കരാർ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്.
സംസ്ഥാന ക്വാട്ടയിൽ പകുതി സ്വകാര്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, വാക്സിന് വില ഏകീകരണത്തില്‍ ഇന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, വാക്സീന് ഉത്പാദനത്തിന് കമ്പനികള്‍ക്ക് നല്കിയ ഫണ്ടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.