Connect with us

Kerala

വിഴിഞ്ഞത്തേക്ക് നോക്കി കടലിൽ കപ്പലിന്റെ കാത്തിരിപ്പ്: തുറമുഖത്തേക്ക് അടുക്കാൻ അനുമതി വൈകുന്നു

Screenshot 2023 11 10 190540

വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പൽ ഷെൻ ഹുവ 29ന്റെ ബർത്തിങ് വൈകുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ് നടപടികൾ പൂർത്തിയാകാത്തതാണ് കാരണം. നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി കപ്പൽ ബർത്തിലേക്ക് എത്തിക്കുമെന്ന് വിഴിഞ്ഞം തുറമുഖ അധികൃതർ വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് കപ്പൽ വിഴിഞ്ഞം തീരത്ത് എത്തിയത്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഒരു ഷിപ്പ് ടു ഷോർ ക്രെയിനും മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയ്നുകളുമാണ് കപ്പലിൽ ഉള്ളത്.

ഇന്നലെ തന്നെ കപ്പൽ ഇന്ത്യൻ തീരത്തേക്ക് എത്തിയിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായത് യാത്രയെ ബാധിച്ചു. ഒക്ടോബർ 24നാണ് ഷാങ്ഹായ് തുറമുഖത്ത് നിന്നും ഷെൻ ഹുവ29 യാത്ര തിരിച്ചത്. മൂന്ന് ഷിപ്പ് ടു ഷോർ ക്രെയ്നും യാർഡ് ക്രെയ്നുകളുമാണ് കപ്പലിലുള്ളത്. ഇതിൽ ഒരു ഷിപ്പ് ടു ഷോർ ക്രെയ്നാണ് വിഴിഞ്ഞത്തേക്കുള്ളത്. ബാക്കി ക്രെയിനുകൾ മുന്ദ്ര തുറമുഖത്തേക്ക് കൊണ്ടുപോകും. വിഴിഞ്ഞത്ത് കൊണ്ടുവരുന്ന രണ്ടാമത്തെ കൂറ്റൻ ഷിപ്പ് ടു ഷോർ ക്രെയ്നാണ് ഇത്. കപ്പൽ എത്തുന്നത് കണക്കിലെടുത്ത് ബർത്തിൽ സ്ഥാപിച്ചിട്ടുള്ള ആദ്യ ഷിപ്പ് ടു ഷോർ ക്രെയ്നിന്റെ ബൂം ഉയർത്തിയിട്ടുണ്ട്.

Read Also:  പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വില വർധിക്കുന്നു

വിഴിഞ്ഞത്ത് ഷിപ്പ് ടു ഷോർ ക്രെയിൻ ഇറക്കിയതിന് ശേഷം കപ്പൽ മുന്ദ്രയിലേക്ക് പോകും. എന്നാൽ ഇമിഗ്രേഷൻ നടപടികൾ വൈകുന്നത് തിരിച്ചടിയാകുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പൽ ഷെൻ ഹുവ 15 ഒക്ടോബർ 25 നാണ് ഇവിടെ നിന്ന് മടങ്ങിയത്. മൂന്ന് ക്രെയ്നുകളാണ് അന്ന് എത്തിച്ചത്. ആഗസ്റ്റ് 31 ന് ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് യാത്ര തിരിച്ച കപ്പൽ ഒക്ടോബർ 13നാണ് വിഴിഞ്ഞത്ത് എത്തിയത്. ഓദ്യോഗിക സ്വീകരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് കപ്പലിൽ നിന്ന് ക്രെയ്നുകൾ ഇറക്കാനായത്. കപ്പലിലെ ജീവനക്കാർക്ക് വിസ അനുവദിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറാകാതിരുന്നതാണ് അന്ന് തിരിച്ചടിയായത്.

Read Also:  'തീകൊണ്ടു കളിക്കരുത്', ഗവർണർമാർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉപദേശമനുസരിച്ചെന്ന് സുപ്രീംകോടതി
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Kerala High court Kerala High court
Kerala54 seconds ago

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Untitled design Untitled design
Kerala43 mins ago

28ാമത് ഐ.എഫ്.എഫ്.കെ : ഡെലിഗേറ്റ് പാസിന്റെ വിതരണം ഡിസംബര്‍ ആറു മുതല്‍

Untitled design 2023 12 05T165319.872 Untitled design 2023 12 05T165319.872
Kerala1 hour ago

അന്വേഷണ ഏജന്‍സികളെ വഴിതെറ്റിച്ച് നിക്ഷേപ തട്ടിപ്പ്; ചൈനീസ് വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രം

Untitled design (21) Untitled design (21)
Kerala2 hours ago

ഗാര്‍ഹിക പീഡനം കേസുകൾ ; 80% കേസുകളും കേരളത്തില്‍; റിപ്പോര്‍ട്ട് പുറത്ത്

Untitled design (19) Untitled design (19)
Kerala3 hours ago

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി ; പിടിച്ചുമാറ്റാന്‍ ശ്രമിച്ച അധ്യാപകന് പരിക്ക്

VeenaGeorge on Amoebic Meningoencephalitis VeenaGeorge on Amoebic Meningoencephalitis
Kerala3 hours ago

മാതൃയാനം പദ്ധതി യാഥാര്‍ത്ഥ്യമാക്കി ; പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കും ; ആരോഗ്യ മന്ത്രി

sabarimala 2 sabarimala 2
Kerala4 hours ago

ശബരിമലയില്‍ വൻഭക്തജന തിരക്ക്; തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം ഏർപ്പെടുത്തി

IMG 20231205 WA0316 IMG 20231205 WA0316
Kerala5 hours ago

പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണം; വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

hc 2 hc 2
Kerala5 hours ago

കുസാറ്റിലെ അപകടം ; ‘നഷ്ടമായത് വിലപ്പെട്ട ജീവനുകൾ, പക്ഷേ അതിന്റെ പേരിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുത്’: ഹൈക്കോടതി

Untitled design (3) Untitled design (3)
Kerala6 hours ago

ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്ത് നിര്‍ത്തണം ; സ്റ്റാലിനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ