കേരളം
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു; മുഖത്ത് സാരമായ പരിക്ക്
അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു. മാമ്പള്ളി കൃപാ നഗറിൽ റീജൻ – സരിത ദമ്പതികളുടെ മകൾ നാലുവയസുകാരി റോസ്ലിയയെ ആണ് തെരുവുനായ ആക്രമിച്ചത്.
കുട്ടിയുടെ കവിളിലും ചുണ്ടിലും നെറ്റിയിലുമടക്കം സാരമായ പരിക്കുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണു നായയിൽനിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ റോസ്ലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement