Connect with us

കേരളം

വൈദ്യുതി കണക്ഷന് ഇനി രണ്ടു രേഖകള്‍ മാത്രം മതി: കെ.എസ്.ഇ.ബി

Published

on

kseb

വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ കെ.എസ്.ഇ.ബി തീരുമാനം. ഏതുതരം കണക്ഷനും ലഭിക്കാന്‍ അപേക്ഷയോടൊപ്പം അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയും മതി.

കണക്ഷന്‍ എടുക്കാന്‍ അപേക്ഷയോടൊപ്പം നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലെയും കണക്ഷന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും വിലാസം ഒന്നാണെങ്കില്‍ സ്ഥലത്തിന്റെ നിയമപരമായ അവകാശം തെളിയിക്കാന്‍ പല രേഖകള്‍ ഉപയോഗിക്കാം.

തദ്ദേശസ്ഥാപനം നല്‍കിയ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ടറല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സര്‍ക്കാര്‍ ഏജന്‍സി നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വെള്ളം, ഗ്യാസ്, ടെലിഫോണ്‍ ബില്ലുകള്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം.

വ്യാവസായിക കണക്ഷന്‍ ലഭിക്കാന്‍ പഞ്ചായത്ത് ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ല. നിലവിലെ ട്രാന്‍സ്ഫോര്‍മറില്‍നിന്ന് വൈദ്യുതി ലഭ്യമാണോ എന്നു പരിശോധിക്കാനുള്ള പവര്‍ അലോക്കേഷന്‍ അപേക്ഷയും നിര്‍ബന്ധമല്ല.

വ്യവസായ എസ്റ്റേറ്റുകള്‍, വ്യവസായ പാര്‍ക്കുകള്‍, സ്പെഷ്യല്‍ എക്കണോമിക് സോണുകള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ അവിടങ്ങളില്‍ സ്ഥലം അനുവദിച്ചതിന്റെ അലോട്ട്മെന്റ് ലെറ്റര്‍ മാത്രം മതി. ഉടമസ്ഥത തെളിയിക്കുന്ന രേഖയും ആവശ്യമില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം9 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം10 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം11 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ