Connect with us

കേരളം

സുപ്രധാന വകുപ്പുകളിൽ പുതുമുഖങ്ങൾ; മന്ത്രിസ്ഥാനങ്ങളിൽ ധാരണ

pinarayi

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസ്ഥാനങ്ങളുടെ വീതംവെക്കൽ സംബന്ധിച്ച് എൽഡിഎഫ് യോ​ഗത്തിൽ ഏകദേശ ധാരണയായതായി സൂചന. ആരൊക്കെ മന്ത്രിമാരാകണം എന്നതിലാണ് ചർച്ച പുരോ​ഗമിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 13 മന്ത്രിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ 12 മന്ത്രിമാരായി കുറയും. സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും.

കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ജെഡിഎസ്, എന്‍സിപി. എന്നിവര്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതവും എന്നതാണ് നിലവില്‍ തീരുമാനമായത്. ശേഷിക്കുന്ന രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നാല് ചെറുകക്ഷികള്‍ക്കായി രണ്ടര വര്‍ഷം വീതം എന്ന നിലയില്‍ വീതം വെക്കും എന്നതില്‍ അന്തിമ ധാരണയായി.സിപിഎമ്മിന്റെ കൈവശമുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ആയിരിക്കും കേരള കോൺ​ഗ്രസിന് നൽകുന്നത്. റോഷി അഗസ്റ്റിനാകും മന്ത്രിയാകുക.

മറ്റൊരു എംഎല്‍എ. എന്‍.ജയരാജിന് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചേക്കും. റവന്യു, കൃഷി, വനം, ഭക്ഷ്യ വകുപ്പുകള്‍ സിപിഐ. നിലനിര്‍ത്തിയേക്കും. ചെറുകക്ഷികള്‍ക്കായി കായികം, തുറമുഖം, ഗതാഗതം, ജലസേചനം എന്നീ വകുപ്പുകള്‍ നല്‍കും. ‌സിപിഎമ്മിലും സിപിഐയിലും പുതുമുഖങ്ങള്‍ മന്ത്രിമാരാകും. സിപിഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാകും.

ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സിപിഐയില്‍ നിന്ന് ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി, പി. പ്രസാദ് തുടങ്ങിയവര്‍ മന്ത്രിമാരായേക്കും. മന്ത്രിസഭയിൽ കെകെ ഷൈലജയെ മാത്രം നിലനിർത്താനാണ് സിപിഎം ധാരണ.പിഎ മുഹമ്മദ് റിയാസ്,വി ശിവൻകുട്ടി, വീണാ ജോർജ്ജ്, എഎൻ ബാലഗോപാൽ, സജി ചെറിയാൻ, പി രാജീവ്, എംബി രാജേഷ്, കെ രാധാകൃഷ്ണൻ എന്നിവർ പരിഗണനയിലുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

agri insurance.jpeg agri insurance.jpeg
കേരളം3 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം6 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം10 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ