Connect with us

കേരളം

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളില്‍

guruvayur 780x470 1

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണം 60 ശതമാനവും ദേശസാത്കൃത ബാങ്കുകളിലും ബാക്കി ഷെഡ്യൂള്‍ഡ് ബാങ്കുകളിലും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിങ് കമ്മിറ്റി ഹൈക്കോടതിയില്‍. രണ്ടു കീഴേടം ക്ഷേത്രങ്ങളിലെ പണം സഹകരണ ബാങ്കുകളിലാണ്. ഇവിടെ മറ്റു ബാങ്കുകള്‍ ഇല്ലാത്തതിനാലാണ് പേരകം, എരുമയൂര്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നതെന്ന് ദേവസ്വം അഭിഭാഷകന്‍ അറിയിച്ചു.

തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം ഇക്കാര്യം അറിയിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പു പുറത്തു വന്ന സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്‍ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പണം ദേശസാത്കൃത ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ദേവസ്വം സ്വത്തുക്കളുടെ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

Also Read:  സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 42,000ല്‍ താഴെ

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇക്കാര്യത്തില്‍ വിശദീകരണ പത്രിക നല്‍കാന്‍ നിര്‍ദ്ദേശിച്ച ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജിക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Also Read:  കരുവന്നൂർ തട്ടിപ്പ് : സിപിഎം സംസ്ഥാന സമിതി അംഗം കണ്ണന് നി‍ർണായകം; ഇഡി നൽകിയ സമയപരിധി അവസാനിക്കുന്നു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം19 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം20 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം20 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ