Connect with us

കേരളം

തൃശ്ശൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Screenshot 2023 08 17 093025

തൃശ്ശൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പാവറട്ടി വെങ്കിടങ്ങ് പൊണ്ണമൊത ചെമ്പന്‍ പാലത്തിന് സമീപത്തുനിന്നാണ് അഞ്ച് ഗ്രാം എം.ഡി.എം.എമായി യുവാവിനെ പാവറട്ടി പോലീസ് പിടികൂടിയത്. കൂനംമുച്ചി കോടനി വീട്ടില്‍ കൃഷ്ണകുമാറിനെ (30) ആണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

പാവറട്ടി വെങ്കിടങ്ങ് കണ്ണോത്ത് പാടത്തും പരിസര റോഡുകളിലും കഞ്ചാവ് മാഫിയയുടെ സാന്നിദ്ധ്യം സജീവമാണെന്നും അടാട്ട്, ചൂരക്കോട്ടുകര, വെങ്കിടങ്ങ്, അന്നകര എന്നി സ്ഥലങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇവരുടെ ഉപഭോക്താക്കളാണെന്നും പൊലീസ് പറയുന്നു. കണ്ണോത്ത് പാടത്ത് മീന്‍ പിടിക്കാനെന്ന വ്യാജേന വന്നായിരുന്നു കഞ്ചാവും എം.ഡി.എം.എയും മറ്റും വ്യാപകമായി കച്ചവടം ചെയ്യുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട പാവറട്ടി എസ്.എച്ച്ഒ. എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുറെ നാളുകളായി നിരീക്ഷിച്ചാണ് യുവാവിനെ പിടികൂടിയത്.

ഇയാള്‍ കുറച്ചു കാലമായി ചാവക്കാട്, പാവറട്ടി, കണ്ണോത്ത് മേഖല കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇയാളില്‍ നിന്ന് സ്ഥിരമായി ലഹരി ഉത്പന്നങ്ങള്‍ വാങ്ങുന്നവരാണെന്ന് കണ്ടെത്തിയതായി പാവറട്ടി എസ്.എച്ച്.ഒ എം.കെ. രമേഷ് പറഞ്ഞു.

Also Read:  ‘നേരിട്ട് ഹാജരാകേണ്ട’; അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

ചാവക്കാട് ജെ.എഫ്.സി.എ. കോടതിയില്‍ ഹാജരാക്കിയ കൃഷ്ണകുമാറിനെ 14 ദിവസത്തെക്ക് കോടതി റിമാന്‍ഡ് ചെയ്തു. പാവറട്ടി എസ്.ഐമാരായ ഡി. വൈശാഖ്, എം.ജെ. ജോഷി, എ.എസ്.ഐ. ജോസ് ഏങ്ങണ്ടിയൂര്‍, സീനിയര്‍ സി.പി.ഒമാരായ ശിവപ്രസാദ്, ശിവദാസന്‍, സി.പി.ഒമാരായ ജയകൃഷ്ണന്‍, ജിതിന്‍, ഫൈസല്‍, സുല്‍ഫിക്കര്‍, സലീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Also Read:  അച്യുതമേനോനെയും മറികടന്ന് പിണറായി വിജയന്‍; മൂന്നാം സ്ഥാനത്ത്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ