കേരളം
തിരുവന്തപുരത്ത് അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു
തിരുവനന്തപുരം നഗരൂരിൽ രണ്ടാം ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച ശേഷം ഭാര്യയും അഞ്ച് വയസുള്ള കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു.
നഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊടുവഴന്നൂർ പന്തുവിള സുദിൻ ഭവനിൽ ബിന്ദു (40), റെജിന്‍ (5) എന്നിവരാണ് മരിച്ചത്. ഭർത്താവ് രജിലാലിനെ (40) മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രജിലാൽ ഐസിയുവിലാണ്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രജിലാൽ കെട്ടിടനിർമ്മാണ തൊഴിലാളിയാണ്. ഒന്നര വർഷമായി ഇവർ ഒരുമിച്ച് താമസിക്കുകയാണ്. ബിന്ദുവിന്റെ ആദ്യ ഭർത്താവിലെ ഒരു മകനും ഇവർക്കൊപ്പമായിരുന്നു. കുടുംബവഴക്കാണ് പ്രശ്നത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.