കേരളം
ആര് മാലയിട്ട് സ്വീകരിച്ചാലും ബസിലെ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം-വി. ശിവൻകുട്ടി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പരാതിക്കാരിയായ ഇരയോടൊപ്പമെന്ന് മന്ത്രി വി. ശിവൻകുട്ടി. കേസിലെ പ്രതി സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ‘ആര് മാലയിട്ട് സ്വീകരിച്ചാലും ബസിൽ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം’എന്നാണ് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
യുവതിയുടെ പരാതി കള്ളമാണെന്നാരോപിച്ച് ഓൾ കേരള മെൻസ് അസോസിയേഷനാണ് ജയിലിലായ സവാദിന് സ്വീകരണം നൽകിയത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി നൽകിയ കള്ളപ്പരാതിയാണെന്നാരോപിച്ച് അസോസിയേഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നൽകിയിട്ടുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement