Connect with us

Kerala

‘നാടിന്റെ വികസനക്കുതിപ്പിന് ശക്തി പകരും’; കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭം നേടിയതില്‍ മുഖ്യമന്ത്രി

Published

on

Screenshot 2023 09 22 182922

കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നാടിന്റെ വികസനക്കുതിപ്പിന് ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനമുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്ന കാര്യമാണ് പൊതുഗതാഗത രംഗത്തിന്റെ വളര്‍ച്ച. സര്‍വ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കൊവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2017ല്‍ 59,894 ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്. കൊവിഡ് കാലത്ത് എണ്ണം ഗണ്യമായി കുറഞ്ഞു. തുടര്‍ന്ന് കെഎംആര്‍എല്ലിന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടന്നക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലെത്തുകയുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പ്: ഏതൊരു നാടിന്റെയും വികസനമുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്ന കാര്യമാണ് അവിടത്തെ പൊതുഗതാഗത രംഗത്തിന്റെ വളര്‍ച്ചയെന്നത്. കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തിലുണ്ടായ 145% വര്‍ദ്ധനവുവഴി പ്രവര്‍ത്തന ലാഭം നേടിയിരിക്കുന്നു. 2017 ജൂണില്‍ സര്‍വ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ പ്രവര്‍ത്തന വരുമാനം 2020-21 വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവാണ് ഇതിനു കാരണം.

Read Also:  അയിത്ത വിവാദം; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

കൊച്ചി മെട്രോ ആരംഭിച്ച 2017 ല്‍ 59,894 ആളുകളാണ് ഇതിലൂടെ യാത്ര ചെയ്തത്. കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍) ന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലേക്കുമെത്തുകയുണ്ടായി. അത്യാധുനിക പശ്ചാത്തല സൗകര്യങ്ങള്‍ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാര്‍ത്തെടുക്കാന്‍ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. കാര്യക്ഷമവും വികസിതവുമായ പൊതുഗതാഗത സംവിധാനങ്ങളൊരുക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു. കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരും.

Read Also:  കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്കു നേരെ കൈയ്യേറ്റ ശ്രമവും വാക്കേറ്റവും നടത്തി മദ്യപ സംഘം
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Plea On Free Sanitary Pads For Class 6 12 Girls To Be Heard By Supreme Court On Monday Plea On Free Sanitary Pads For Class 6 12 Girls To Be Heard By Supreme Court On Monday
Kerala8 mins ago

ശുപാര്‍ശകളോടെയുള്ള ഉത്തരവ് നല്‍കാനേ ലോകായുക്തക്ക് അധികാരമുള്ളൂ; വ്യക്തമാക്കി സുപ്രീംകോടതി

Untitled design Untitled design
Kerala53 mins ago

വായ്പ തട്ടിപ്പു കേസ്: ഹീര എംഡി അറസ്റ്റില്‍

IMG 20231205 WA0094 IMG 20231205 WA0094
Kerala2 hours ago

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ

IMG 20231205 WA0031 IMG 20231205 WA0031
Kerala2 hours ago

കുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ച് കൊല്ലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രതി

Untitled design 2023 12 04T101734.269 Untitled design 2023 12 04T101734.269
Kerala3 hours ago

തട്ടിക്കൊണ്ടുപോകല്‍ കേസ്: പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരനും നേരെ ആക്രമണം

Screenshot 2023 12 04 200459 Screenshot 2023 12 04 200459
Kerala15 hours ago

മുഖ്യമന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്ന് അവതാരക, പറഞ്ഞ് കൈയടിപ്പിക്കേണ്ടെന്ന് പിണറായി!

Screenshot 2023 12 04 183841 Screenshot 2023 12 04 183841
Kerala16 hours ago

നൂറാം വയസിൽ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ; പലസ്തീൻ ഇസ്രയേൽ യുദ്ധം അവസാനിക്കാൻ പ്രാർത്ഥന

Screenshot 2023 12 04 172752 Screenshot 2023 12 04 172752
Kerala17 hours ago

നവ കേരള ബസിന്‍റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് പരിക്ക്

Screenshot 2023 12 04 164105 Screenshot 2023 12 04 164105
Kerala18 hours ago

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു; ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം

Sexual assault on school girl Plus teacher jailed Sexual assault on school girl Plus teacher jailed
Kerala18 hours ago

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും പിഴയും

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ