കേരളം
വയനാട് ബാണസുര വനത്തില്‍ മാവോയിസ്റ്റ്-പോലിസ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു
ബാണാസുര വനത്തില്‍ മാവോയിസ്റ്റ്-പോലിസ് ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേരള പോലിസിന്റെ സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടാണ് വനത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.
പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗര്‍ ഡാമിനും സമീപത്തായുള്ള വനമേഖലയില്‍ വച്ച് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് വിവരം.
തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചതാണെന്ന് പോലിസ് പറഞ്ഞു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement