കേരളം
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134.90 അടിയായി; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ വർധന. ശനിയാഴ്ച രാവിലെയോടെ ജലനിരപ്പ് 134. 90 അടിയായി ഉയർന്നു. മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരും. ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും.
അതിനാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136. 30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. നിലവിൽ 1844 ഘനയടി വെള്ളമാണ് തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടു പോകുന്നത്.
എന്നാൽ സെക്കൻറിൽ 7000 ഘനയടിയിലധികം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് പശ്ചാത്തലത്തിൽ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.