കേരളം
സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരാവണോ? ഇപ്പോള്‍ അപേക്ഷിക്കാം
നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ വേദികളിൽ നിയോഗിക്കുന്നതിന് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
കുറഞ്ഞത് എസ് എസ് എൽ സി യോഗ്യതയുള്ളവരും 18-നും 40-നും ഇടയിൽ പ്രായമുള്ളവരുമായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ [email protected] എന്ന വിലാസത്തിലോ 9497902795 എന്ന വാട്സാപ്പ് നമ്പറിലോ ഒക്‌ടോബർ 28-ന് വൈകിട്ട് മൂന്നിനു മുമ്പ് ലഭിക്കണം.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെ സി- ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement