കേരളം
വര്‍ക്കല അയിരൂരില്‍ യുവാവിനെ കുത്തിക്കൊന്നു
വര്‍ക്കല അയിരൂരില്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കൊലപാതകം. ഇന്ന് പുലര്‍ച്ചെ 12.45 ഓടെയായിരുന്നു സംഭവം. അയിരൂര്‍ ചാരുകുഴി സ്വദേശി 35 കാരനായ കണ്ണനാണ് അയല്‍വാസിയുടെ കുത്തേറ്റ് മരിച്ചത്. കണ്ണനും സംഘവും രാത്രി സന്തോഷിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി സന്തോഷിന്റെ ഭാര്യയെയും മക്കളെയും ഉപദ്രവിച്ചുവെന്നാണ് വിവരം.
ഇവരുടെ നിലവിളികേട്ടെത്തിയ അയല്‍വാസി കുഞ്ഞുമോനുമായും സംഘര്‍ഷമുണ്ടായി. ഇതിനിടെ തലയ്ക്ക് അടിയറ്റ കുഞ്ഞു മോന് വീട്ടില്‍ നിന്ന് കത്തി എടുത്തു വന്ന് കണ്ണനെ കുത്തുകയായിരുന്നു. കുത്തു കൊണ്ട കണ്ണനെ ഇരുമ്പ് കമ്പി കൊണ്ട് സന്തോഷ് തലയ്ക്കടിക്കുകയും ചെയ്തു.
പോലീസ സംഭവ സ്ഥലതെത്തി കണ്ണനെ ഹോസ്പിറ്റലില്‍ എത്തിച്ചങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതികളായ സന്തോഷും, കുഞ്ഞുമോനും ആയിരുര്‍ പോലീസിന്റ പിടിയിലായി