കേരളം
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം തുടരുന്നു; രണ്ടാം ഡോസ് എടുക്കേണ്ടവർ ആശങ്കയിൽ
സംസ്ഥാനത്ത് കൊവാക്സിൻ ലഭ്യത കുറഞ്ഞതോടെ രണ്ടാം ഡോസ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. എന്നാൽ, വാക്സീൻ സ്വീകരിച്ചു 42 ദിവസം പിന്നിട്ട ആളുകൾക്കു രണ്ടാം ഡോസ് ഒരിടത്തും ലഭിക്കാനില്ലാത്ത സ്ഥിതിയാണ്.
കൊവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവരിൽ 10 ശതമാനം പേർക്കു മാത്രമേ രണ്ടാം ഡോസ് സ്വീകരിക്കാനായുള്ളൂ. കൊവാക്സിൻ ഉൽപാദകരായ ഭാരത് ബയോടെക് ആവശ്യത്തിനു വാക്സീൻ ഉൽപാദിപ്പിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം.
കോഴിക്കോട് ജില്ലയിൽ 26,000 പേരാണ് കൊവാക്സിൻ ആദ്യഡോസ് സ്വീകരിച്ചത്. ഇവരിൽ വളരെക്കുറച്ചു പേർക്കു മാത്രമേ രണ്ടാം ഡോസ് നൽകാൻ സാധിച്ചിട്ടുള്ളൂ. 5000 ഡോസ് മാത്രമാണ് കഴിഞ്ഞ ദിവസം എത്തിയത്.
കൊവിഡിനെതിരെയുള്ള പ്രതിരോധശക്തി 81 ശതമാനമെങ്കിലും ആകണമെങ്കിൽ 2 ഡോസും എടുക്കണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചതനുസരിച്ച് പ്രതിമാസം 2 കോടി കൊവാക്സിൻ ഡോസുകളാണ് ഭാരത് ബയോടെക് ഉൽപാദിപ്പിക്കുന്നത്. ഇതു വർധിപ്പിച്ചെങ്കിൽ മാത്രമേ ക്ഷാമം അവസാനിക്കൂ.