Connect with us

കേരളം

കുട്ടികളിലെ വാക്‌സിനേഷന്‍; പഠനങ്ങൾക്ക് ശേഷം തീരുമാനം മതിയെന്ന് ഡല്‍ഹി ഹൈക്കോടതി

Untitled design 2021 07 16T164457.006

രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം മതിയായ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം മാത്രം മതിയെന്ന് നിര്‍ദ്ദേശിച്ച്‌ ഡല്‍ഹി ഹൈക്കോടതി. ദ്രുതഗതിയിലുള്ള സമീപനം ദുരന്തം ക്ഷണിച്ച്‌ വരുത്തരുതെന്നും കേന്ദ്ര സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കി.

12 മുതല്‍ 17 വയസ്സുവരെയുള്ളവരിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച്‌ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണം എന്നാവിശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡല്‍ഹി കോടതിയുടെ നിരീക്ഷണം .അതേ സമയം മതിയായ പരിശോധനകള്‍ക്കും വിദഗ്ധരുടെ അഭിപ്രായത്തിനും ശേഷമേ കുട്ടികളിലെ വാക്‌സിനേഷന്‍ ആരംഭിക്കുകയുള്ളൂവെന്ന് കേന്ദ്രo കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ക്ലിനിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് പരിഗണിക്കാന്‍ പാടുള്ളൂ.

ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റിയ ശേഷം കോടതി പറഞ്ഞു. രക്ഷിതാക്കളുടെ ഈ വിഷയത്തിലെ ഉത്കണ്ഠ മനസ്സിലാക്കാന്‍ കഴിയുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ അത് കുട്ടികളെയായിരിക്കും കൂടുതല്‍ ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240523 201801.jpg 20240523 201801.jpg
കേരളം8 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

20240523 175503.jpg 20240523 175503.jpg
കേരളം11 hours ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

20240523 170725.jpg 20240523 170725.jpg
കേരളം12 hours ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

rain disaster .jpg rain disaster .jpg
കേരളം13 hours ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

ir park bar.jpeg ir park bar.jpeg
കേരളം15 hours ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

cities in kerala.jpeg cities in kerala.jpeg
കേരളം17 hours ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

Bus accident.jpg Bus accident.jpg
കേരളം18 hours ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ksrtc booking .jpeg ksrtc booking .jpeg
കേരളം19 hours ago

KSRTC യിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

periyar fish.jpg periyar fish.jpg
കേരളം20 hours ago

പെരിയാറിൽ മീനുകൾ ചത്തുപൊങ്ങിയതിൽ അന്വേഷണം; വിദഗ്ദ സംഘം ഇന്നെത്തും

trolling banned.jpeg trolling banned.jpeg
കേരളം1 day ago

സംസ്ഥാനത്ത് ജൂൺ 10 മുതൽ 52 ദിവസം ട്രോളിങ് നിരോധനം

വിനോദം

പ്രവാസി വാർത്തകൾ