കേരളം
വാക്സിന് വിതരണ കേന്ദ്രങ്ങളിലും ക്ഷയരോഗ പരിശോധന നടത്തി രോഗപ്രതിരോധം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ്.
വാക്സിന് വിതരണ കേന്ദ്രങ്ങളിലും കോവിഡാനന്തര ക്ലിനിക്കുകളിലും എത്തുന്നവരില്‍ ശ്വാസകോശ സംബന്ധ രോഗമുള്ളവര്‍ക്ക് ക്ഷയരോഗ പരിശോധന നടത്തി രോഗപ്രതിരോധം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ്. ക്ഷയത്തിന്റെയും കോവിഡിന്റെയും ദ്വിദിശ സ്ക്രീനിങ്ങും ഇവിടങ്ങളില്‍ നടത്തും. ക്ഷയരോഗമുക്ത കേരളം ലക്ഷ്യമിട്ടുള്ള ആരോഗ്യവകുപ്പിന്റെ അക്ഷയ കേരളം ക്യാമ്ബയിന്റെ ഭാഗമായാണ് ഇത്.
നവംബര്‍ ഒന്നുവരെയുള്ള അക്ഷയ കേരളം ക്യാമ്ബയിനില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ഷയരോഗികളുമായി സമ്ബര്‍ക്കത്തില്‍ കഴിയുന്ന 15 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും- പരിശോധനയും പരിചരണവും (ടെസ്റ്റ് ആന്‍ഡ് ട്രീറ്റ്) എന്ന സമീപനത്തിലൂടെ ഘട്ടംഘട്ടമായി ചികിത്സ നല്‍കും. കണ്ടെത്താത്ത ഏകദേശം 1600 ക്ഷയരോഗബാധിതരുണ്ടെന്നാണ് നിഗമനം.
അടുത്ത രണ്ടു മാസത്തിനുള്ളില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കുകയാണ് ക്യാമ്ബയിനിന്റെ പ്രധാന ലക്ഷ്യം. ക്ഷയരോഗ ബാധിതര്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങള്‍ നിരീക്ഷിച്ച് അവിടങ്ങളില്‍ വീടുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗനിര്‍ണയ പരിശോധനയും നടത്തും.
ആദിവാസി ഊരുകള്‍, ജയില്‍, അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, വൃദ്ധസദനങ്ങള്‍ ഇവ കേന്ദ്രീകരിച്ചും അഗതികള്‍ക്കും പ്രവാസികള്‍ക്കും തീരപ്രദേശങ്ങളിലുള്ളവര്‍ക്കും ക്ഷയരോഗ സംരക്ഷണ സംവിധാനങ്ങളും തുടര്‍സേവനവും നല്‍കും.