Connect with us

കേരളം

മുൻകൂർ അനുമതിയില്ലാതെ കെഎസ്ഇബി ജീവനക്കാരുടെ ടൂർ; കാരണം കാണിക്കൽ നോട്ടീസ്

Published

on

Untitled design (24)

ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സെപ്റ്റംബർ ഒന്നിനു കെഎസ്ഇബി ഉദ്യോ​ഗസ്ഥരടക്കമുള്ള ജീവനക്കാർ കൂട്ട അവധിയെടുത്ത് കേരളത്തിനു പുറത്തു വിനോദ യാത്ര പോയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ്. വകുപ്പുതല അന്വേഷണത്തിന്റെ ഭാ​ഗമായി 13 പേർക്ക് എക്സിക്യൂട്ടീവ് എൻജിനീയർ നോട്ടീസ് നൽകിയത്. മുൻകൂർ അനുമതി ഇല്ലാതെയായിരുന്നു അവധിയെടുത്തുള്ള ടൂർ. ആ ദിവസം പീരുമേട് 16 മണിക്കൂറാണ് ഇരുട്ടിലായത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ഹാജർ ബുക്കിൽ ഒപ്പിടാത്തവർ, രണ്ടാം തീയതി മുൻകൂർ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നവർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ്. ഒന്നാം തീയതി രാത്രി സെക്ഷൻ ഓഫീസിൽ ടെലിഫോൺ ഡ്യൂട്ടിയിലുണ്ടായിരുന്നു രണ്ട് പേരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:  വന്ദേ ഭാരതിനു നേരെ കല്ലേറ്; മലപ്പുറത്ത് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ അറസ്റ്റിൽ

16 മണിക്കൂർ വൈദ്യുതി മുടങ്ങിയ സംഭവം വിവാദമായതിനു പിന്നാലെ വകുപ്പുതല അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് നടപടികൾ. പീരുമേട് ഫീഡർ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് മണിക്കൂറുകളോളം ഇരുട്ടിലായത്. വെള്ളിയാഴ്ച ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഉച്ച കഴിഞ്ഞു പീരുമേട്ടിൽ ശക്തമായ മഴ പെയ്തതിനു പിന്നാലെ വൈദ്യുതിയും മുടങ്ങി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി മുടങ്ങി. ഓണം അവധി ആഘോഷിക്കാൻ പീരുമേട്ടിൽ എത്തിയ നിരവധി സഞ്ചാരികളും ബുദ്ധിമുട്ടി.

മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി വരാത്തതോടെ നാട്ടുകാർ പോത്തുപാറയിലെ സെക്ഷൻ ഓഫീസിലേക്കു വിളിച്ചു. എല്ലാവരും ടൂർ പോയെന്നായിരുന്നു മറുടപടി. പരാതികൾ വ്യാപകമായതോടെ രാത്രിയിൽ വനിതാ സബ് എൻജിനീയറുടേയും പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എൻജിനീയറുടേയും നേതൃത്വത്തിൽ തകരാ‍ർ പരിഹരിക്കാൻ ശ്രമിച്ചു.

എന്നാൽ ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതിനാൽ തകരാർ കണ്ടെത്തിയില്ല. ഒടുവിൽ ശനിയാഴ്ച 10 മണിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. കേരളത്തിനു പുറത്തേക്ക് ഉദ്യോ​ഗസ്ഥരടക്കം ടൂർ പോയത് ബോർഡിന്റെ അനുവാദമില്ലാതെയാണെന്നു പരാതി ഉയർന്നിരുന്നു. പിന്നാലെ ഇതുസംബന്ധിച്ചു പീരുമേട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറോടു അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കെഎസ്ഇബി ആവശ്യപ്പെടുകയായിരുന്നു.

Also Read:  സാമ്പത്തിക പ്രതിസന്ധി; കുറമശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ചു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം16 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ