Connect with us

ദേശീയം

ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു; പഞ്ചാബില്‍ സര്‍വീസ് പുന:രാരംഭിച്ചു

farmers

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് അമൃത്സര്‍-ഡല്‍ഹി റെയില്‍പാതയില്‍ കഴിഞ്ഞ 169 ദിവസമായി തുടരുന്ന ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. ഗോതമ്പ് വിളവെടുപ്പ് സീസണ്‍ വരുന്നത് കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഇതോടെ പഞ്ചാബിലേക്ക് കഴിഞ്ഞ ആറ് മാസമായി നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു.

റെയില്‍വേ ട്രാക്കില്‍ മാസങ്ങളോളം തുടര്‍ന്ന ധര്‍ണ പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസമാണ് കര്‍ഷകര്‍ തീരുമാനിച്ചത്. സമരരംഗത്തുള്ള മുഴുവന്‍ കര്‍ഷക സംഘടനകളുമായി കൂടിയാലോചിച്ചാണ് അമൃത്സര്‍-ഡല്‍ഹി പാതയിലെ ദേവിദാസ്പുരയിലെ ധര്‍ണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സവീന്ദര്‍ സിങ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

പഞ്ചാബിലേക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് കര്‍ഷകര്‍ തടഞ്ഞത്. എന്നാല്‍ ചരക്ക് ട്രെയിനുകള്‍ കൂടി നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനിച്ചത്. പഞ്ചാബിലെ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇത് വലിയ നഷ്ടമുണ്ടാക്കി. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടും തുടരുകയാണ്. ഇതുവരെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. രണ്ടാം മോദി സര്‍ക്കാരിന്റെ ഭരണം അവസാനിക്കാന്‍ ബാക്കിയുള്ള മൂന്നര വര്‍ഷം വരെ വേണമെങ്കിലും ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം20 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ