Connect with us

ദേശീയം

നോബല്‍ പ്രൈസ് ഓഫ് കമ്പ്യൂട്ടിങ്; 2020-ലെ ടൂറിങ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

t

കമ്പ്യൂട്ടര്‍ സയന്‍സ് രംഗത്തെ അത്യുന്നത പുരസ്‌കാരമായ ടൂറിങ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന് ആല്‍ഫ്രഡ് അഹോയും ജെഫ്രി ഉള്‍മാനും അര്‍ഹരായി. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷകളുടെ പിന്നിലുള്ള മൗലിക ആശയങ്ങള്‍ കണ്ടെത്തിയതിനാണ് പുരസ്‌കാരം. 1960 കളിലാണ് കണ്ടെത്തല്‍ നടന്നത്. ടൂറിങ് അവാര്‍ഡിനെ ‘നോബല്‍ പ്രൈസ് ഓഫ് കമ്പ്യൂട്ടിങ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

എ.സി.എം.(അസോസിയേഷന്‍ ഫോര്‍ കമ്പ്യൂട്ടിങ് മെഷിനറി) ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ അലന്‍ എം. ടൂറിങ്ങിന്റെ പേരിലാണ് പുരസ്‌കാരം നല്‍കുന്നത്. കൊളംബിയ സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ പ്രൊഫസറാണ് ആല്‍ഫ്രഡ് അഹോ. സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ പ്രൊഫസര്‍ ഓഫ് എമിരറ്റ്‌സ് ആണ് ജെഫ്രി ഉള്‍മാന്‍.

അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ്ങ് മെഷീനറി എന്ന സംഘടന വർഷം തോറും കമ്പ്യൂട്ടർ രംഗത്തു പ്രവർത്തിക്കുന്ന പ്രതിഭകൾക്കു നൽകുന്ന പുരസ്കാരമാണ് എ, സി. എം. എ. എം. ടൂറിങ് അവാർഡ്. ഈ അവാർഡിനെ കമ്പ്യൂട്ടർ രംഗത്തു നിന്നുള്ള നോബൽ സമ്മാനം എന്നും വിശേഷിപ്പിച്ചു വരുന്നു.കമ്പ്യൂട്ടർ സയൻസ് രംഗത്തെ അത്യുന്നതമായ പുരസ്കാരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.മഞ്ചെസ്റ്റെർ യൂണിവേഴ്സിറ്റിയിലെ ഗണിതാദ്ധ്യാപകനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന അലൻ ടൂറിങിന്റെ പേരിലുള്ള പുരസ്കാരമാണ് ഇത്.

ടൂറിങിനെ കൃത്രിമ ബുദ്ധി, തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ് എന്നിവയുടെ പിതാവായി കരുതിവരുന്നു. 2007 മുതൽ ഇന്റെൽ, ഗൂഗിൾ ഇവയുടെ സഹായത്തോടെ 250000 ഡോളറാണ് അവാർഡ് തുക. കാർനെജീ മെല്ലൻ യൂണിവേഴ്സിറ്റിയിലെ അലൻ പെർളിസ് ആണ് ഈ അവാർഡിന്റെ ആദ്യ ജേതാവ്. ഐ.ബി.എം. കമ്പനിയിലെ ഫ്രാൻകിസ് അല്ലൻ ആണ് ആദ്യ വനിത പുരസ്കാരജേതാവ്, 2006ലാണ് ഈ പുരസ്കാരം നേടിയത്. ഇന്ത്യയിൽ നിന്നും രാജ് റെഡ്ഡിക്കു മാത്രമേ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളൂ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം33 mins ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം2 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം3 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം4 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം4 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം21 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം23 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

വിനോദം

പ്രവാസി വാർത്തകൾ