കേരളം
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 360 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,440 രൂപയാണ്. ഗ്രാമിന് 45 രൂപ കൂടി 4555ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. 440 രൂപയുടെ വർധനവാണ് രണ്ട് ദിവസം കൊണ്ട് സ്വർണവിലയിൽ ഉണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു സ്വര്‍ണവില. ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു.
സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്ക്ക് മാനേജ്മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ച്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം. സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കല്‍, സ്പോട്ട് എക്ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന് പറയുന്നു.