കേരളം
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കൂടി
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കൂടി. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 38,880 രൂപ. ഗ്രാമിന് 35 രൂപ കൂടി 4860 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണിത്. ഇന്നലെയും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 440 രൂപ. മാസത്തിന്റെ തുടക്കത്തില്‍ 38480 രൂപയായിരുന്നു പവന് വില. പിന്നീട് ഇതു കുറയുകയായിരുന്നു.
ഏപ്രില്‍ നാലു മുതല്‍ ആറ് വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന് സ്വര്‍ണത്തിന് 38,240 രൂപയും ഒരു ഗ്രാമിന് 4,780 രൂപയുമായിരുന്നു വില. ഈ മാസം ആദ്യം ഒരു പവന് സ്വര്‍ണത്തിന് 38,480 രൂപയായിരുന്നു വില.
മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ വരെയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ ഉച്ചകഴിഞ്ഞ് 39,840 രൂപയായി വില ഇടിഞ്ഞിരുന്നു. മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്.കഴിഞ്ഞ മാസം കൂടിയും കുറഞ്ഞുമായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ മാസം പവന് 760 രൂപ വര്‍ധിച്ചിരുന്നു.