Connect with us

കേരളം

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്; മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുന്നു

Published

on

rain

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ തലസ്ഥാന ജില്ലയടക്കം എട്ട് ജില്ലകളിൽ മഴ സാധ്യത ശക്തം. നാല് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതേസമയം ഇന്ന് സംസ്ഥാത്തെ ഒരു ജില്ലയിലും മഴ ജാഗ്രത നിർദ്ദേശമില്ലെന്നത് ആശ്വാസമാണ്. യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. മാത്രമല്ല കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു

അതേസമയം മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. രാവിലെ മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 141 അടിയായിരുന്നെങ്കിൽ വൈകിട്ടോടെ 141.30 അടിയായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. രാവിലെ തന്നെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിർദേശം നൽകിയിരുന്നു. ഡിസംബർ മൂന്നിനാണ് ജലനിരപ്പ് 140 അടി ആയത്. മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. എന്നാൽ വൃഷ്ടി പ്രദേശത്തുനിന്നും ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ് കുറഞ്ഞിട്ടുണ്ട്. 2746 ഖന അടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ്. രാവിലെ ഇത് 4261 ഖന അടി ആയിരുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ 14-12-2022 മുതൽ 15-12-2022 വരെ:ആൻഡമാൻ കടലും തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കി. മീ. വേഗതയിലും ചില അവസരങ്ങളിൽ 55 കി. മീ. വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കയും സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിലും തെക്കേ കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി. മീ. വേഗതയിലും ചില അവസരങ്ങളിൽ 65 കി. മീ. വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കയും സാധ്യത.
16-12-2022: തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
17-12-2022: തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിലും തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടലി നോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

18-12-2022: തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടൽ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഗൾഫ് ഓഫ് മാന്നാർ തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ