Connect with us

ദേശീയം

ഉച്ചയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്

Published

on

covid vaccine paucity maharashtra suspends vaccination for 18 44 age group

ഉച്ചയ്ക്ക് ശേഷം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ആന്റിബോഡി ലെവല്‍ കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. രാവിലത്തെ അപേക്ഷിച്ച് ഉച്ചയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് അമേരിക്കന്‍ ജേര്‍ണലായ ബയോളജിക്കല്‍ റിഥംസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജൈവഘടികാരമാണ് ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്. അണുബാധ നിമിത്തമുള്ള രോഗങ്ങള്‍, വാക്‌സിനേഷന്‍ തുടങ്ങി വിവിധ വശങ്ങളോട് ശരീരം പ്രതികരിക്കുന്നതില്‍ ജൈവഘടികാരത്തിന് നിര്‍ണായക പങ്ക് ഉണ്ട്. അതിനാല്‍ വാക്‌സിന്‍ എടുക്കുന്ന സമയത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ഗവേഷക എലിസബത്ത് ക്ലെര്‍മാന്‍ പറയുന്നു.

2190 ആരോഗ്യപ്രവര്‍ത്തകരെയാണ് ഗവേഷണത്തിന് വിധേയമാക്കിയത്. വാക്‌സിന്‍ എടുത്ത ശേഷമുള്ള അവരുടെ ആന്റിബോഡി ലെവലാണ് വിലയിരുത്തിയത്. വാക്‌സിന്‍ എടുത്ത സമയം, ഏത് വാക്‌സിന്‍?, പ്രായം, ലിംഗം തുടങ്ങി വിവിധ വശങ്ങള്‍ പരിശോധിച്ചതാണ് നിഗമനത്തില്‍ എത്തിയത്.

ഗവേഷണത്തില്‍ ഉച്ചയ്ക്ക് ശേഷം വാക്‌സിന്‍ എടുത്തവരുടെ ആന്റിബോഡി ലെവല്‍ ഉയര്‍ന്ന തോതിലാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് പൊതുവേ ആന്റിബോഡി ലെവല്‍ കൂടുതലാണ്. ഇതിന് പുറമേ വാക്‌സിന്‍ സ്വീകരിച്ച സമയവും ആന്റിബോഡിയുടെ അളവില്‍ നിര്‍ണായകമായതായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുന്നതില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിക്ക് വലിയ പ്രാധാന്യമുണ്ട്. രോഗാണു ശരീരത്തില്‍ എത്തിയാല്‍ ഉടന്‍ രോഗപ്രതിരോധ ശേഷി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് നിര്‍ണായകമാണെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

classroom.jpg classroom.jpg
കേരളം14 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം15 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം16 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ