Kerala
തൃശൂർ പൂരം വെടിക്കെട്ട് നാളെ വൈകിട്ട് നടക്കും; ദേവസ്വങ്ങളുടെ തീരുമാനത്തിന് അനുമതി


മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും. വൈകിട്ട് 6.30 ന് വെടിക്കെട്ട് നടത്താൻ ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിൻ്റെ അനുമതിയായി. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മാറ്റിവെച്ചത്.
ഞായറാഴ്ച വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനിച്ചത്. ഞായറാഴ്ച അവധി വരുന്നതിനാൽ ശുചീകരണം എളുപ്പത്തിലാക്കാനായിട്ടാണ് ശനിയാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താനുള്ള ദേവസ്വങ്ങളുടെ ധാരണ.
ആന്ധ്രാതീരത്തിന് മുകളിലെ ന്യൂനമർദം മൂലം അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഇനിയും വൈകിപ്പിക്കേണ്ടെന്നാണ് തീരുമാനം.
Continue Reading