Connect with us

കേരളം

രാവിലെ ഇറങ്ങുന്നത് മാല പൊട്ടിക്കാന്‍, വീടുവളഞ്ഞ പൊലീസ് കണ്ടെത്തിയത് നൂറു പവനിലേറെ സ്വര്‍ണാഭരണങ്ങള്‍

Published

on

4f751a2818b5580153f165ef30091df7f5442398a8b97b188b7ee11295e21e78

തലസ്ഥാനനഗരിയില്‍ അതീവ സുരക്ഷാ മേഖലയെന്ന് അവകാശപ്പെടുന്ന സൈബര്‍ സിറ്റിയ്ക്ക് സമീപം വീട് വാടകയ്‌ക്കെടുത്ത് മാലപൊട്ടിക്കല്‍ നടത്തിവന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ നാലുപേരെ കോട്ടയം പൊലീസ് പിടികൂടി. കണിയാപുരം സ്വദേശികളായ ഷെഫീക്ക് (24), നിസാര്‍ (23) എന്നിവരും കൂട്ടാളികളായ രണ്ടുപേരുമാണ് പാല ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

കുളത്തൂര്‍ ഗുരുനഗറില്‍ കണിയാപുരം സ്വദേശിയുടെ വീട്ടില്‍ കഴിഞ്ഞ ഒരുമാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന സംഘത്തെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് പാലായില്‍ നിന്ന് വനിതാ എസ്.ഐഉള്‍പ്പെടെ അഞ്ച് എസ്.ഐമാരുടെ നേതൃത്വത്തിലെത്തിയ സംഘം വീട് വളഞ്ഞ് പിടികൂടിയത്. കോട്ടയത്ത് വിവിധ ഭാഗങ്ങളിലായി നടന്ന മാലപൊട്ടിക്കല്‍ കേസുകളില്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍.

മൊബൈല്‍ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കുളത്തൂരില്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ പൊലീസ് രണ്ട് ദിവസം മുമ്ബ് ഇവിടെയെത്തി പ്രതികളില്‍ രണ്ടുപേരുടെ ഫോട്ടോ നാട്ടുകാരുടെ സഹായത്തോടെ തിരിച്ചറിശേഷം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. പുലര്‍ച്ചെ പൊലീസ് വീട് വളപ്പോള്‍ വടിവാള്‍, വാക്കത്തി എന്നിവയുമായി പൊലീസിനെ നേരിടാനൊരുങ്ങിയ സംഘത്തെ സാഹസികമായാണ് പിടികൂടിയത്. പെപ്പര്‍ സ്‌പ്രേയും കവര്‍ച്ച ചെയ്ത നൂറു പവനിലേറെ സ്വര്‍ണാഭരണങ്ങളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി. മോഷ്ടിച്ചതെന്ന് കരുതുന്ന ഒരു കാറും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

പിടിയിലായ സംഘത്തെ പൊലീസ് കോട്ടയത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ മാസങ്ങളായി മാലപൊട്ടിക്കല്‍ നടത്തിവന്ന സംഘങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240508 211150.jpg 20240508 211150.jpg
കേരളം2 mins ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം3 hours ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം6 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം9 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം10 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം10 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

20240508 080456.jpg 20240508 080456.jpg
കേരളം13 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

New Project 1.jpg New Project 1.jpg
കേരളം14 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ